Kerala

തൃശ്ശൂരിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസും പെട്ടി ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് നാല് വയസുകാരി മരിച്ചു

തൃശ്ശൂർ ഓട്ടുപാറയിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസും പെട്ടി ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് നാല് വയസുകാരി മരിച്ചു. മുള്ളൂർക്കര സ്വദേശി ഉനൈസിന്റെ മകൾ നൂറ ഫാത്തിമയാണ് മരിച്ചത്.

ഉനൈസിനും(32) ഗർഭിണിയായ ഭാര്യ റെയ്ഹാനത്തിനും(28) പരുക്കേറ്റു. ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വയറുവേദനയെ തുടർന്ന് നൂറ ഫാത്തിമയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് അപകടമുണ്ടായത്.

Related Articles

Back to top button
error: Content is protected !!