മതമൗലികവാദികൾ പി സി ജോർജിനെ വേട്ടയാടുന്നു; നിയമപരമായി നേരിടുമെന്ന് കെ സുരേന്ദ്രൻ

മതമൗലികവാദികൾ പി സി ജോർജിനെ വേട്ടയാടുന്നു; നിയമപരമായി നേരിടുമെന്ന് കെ സുരേന്ദ്രൻ
മതമൗലികവാദികളുടെ ഭീഷണിക്ക് വഴങ്ങി പിസി ജോർജിനെതിരെ സർക്കാർ കേസെടുത്തത് അന്യായമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. ചാനൽ ചർച്ചയിൽ സംഭവിച്ച നാക്ക് പിഴക്ക് അദ്ദേഹം ഫേസ്ബുക്കിലൂടെ മാപ്പ് പറഞ്ഞിട്ടും വേട്ടയാടുന്നത് അംഗീകരിക്കാനാവില്ല. പിസി ജോർജിനെ മതമൗലികവാദികൾ വേട്ടയാടുകയാണ്. ഇത് അംഗീകരിക്കാനാവില്ല. ഇതിനെ ബിജെപി നിയമപരമായും രാഷ്ട്രീയമായും നേരിടും. ടിജെ ജോസഫ് മാഷിനെതിരെ വിഎസ് സർക്കാർ കേസെടുത്തതിന് സമാനമാണ് ഇപ്പോൾ പിസി ജോർജിനെതിരെ പിണറായി സർക്കാർ കേസെടുത്തത്. ഇതിന്റെ ധൈര്യത്തിലായിരുന്നു തീവ്രവാദികൾ ജോസഫ് മാഷിന്റെ കൈവെട്ടിയത്. പിസിക്കെതിരെയും ഇത്തരത്തിലാണ് മതമൗലികവാദികൾ കൊലവിളി മുഴക്കുന്നതെന്നും കെ.സുരേന്ദ്രൻ പറഞ്ഞു. അതേസമയം വിദ്വേഷ പരാമർശത്തിൽ ബിജെപി നേതാവ് പി സി ജോർജിനെതിരെ കേസെടുത്തു. യൂത്ത് ലീഗ് നല്കിയ പരാതിയിൽ ഈരാറ്റുപേട്ട പോലീസാണ് കേസെടുത്തത്. ചാനൽ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുന്നതിനിടെയായിരുന്നു പിസി ജോർജിന്റെ പരാമർശം.  

Tags

Share this story