ഷെയ്ൻ നിഗം നായകനായ സിനിമയുടെ സെറ്റിൽ ഗുണ്ടാ ആക്രമണം; പ്രൊഡക്ഷൻ മാനേജർക്ക് പരുക്ക്

ഷെയ്ൻ നിഗം നായകനായ സിനിമയുടെ സെറ്റിൽ ഗുണ്ടാ ആക്രമണം; പ്രൊഡക്ഷൻ മാനേജർക്ക് പരുക്ക്
കോഴിക്കോട് മലാപറമ്പ് സിനിമാ സെറ്റിൽ ഗുണ്ടാ ആക്രമണം. സിനിമക്കായി വാടകയ്ക്ക് എടുത്ത ബൈക്കിന്റെ വാടകയുമായി ബന്ധപ്പെട്ട തർക്കം സംഘർഷത്തിലും മർദനത്തിലും കലാശിക്കുകയായിരുന്നു. ഇന്നലെ രാത്രിയാണ് അഞ്ചംഗ സംഘം സിനിമാ സെറ്റിൽ ആക്രമണം നടത്തിയത് മർദനത്തിൽ പ്രൊഡക്ഷൻ മാനേജർ ടിടി ജിബു അടക്കം നിരവധി പേർക്ക് പരുക്കേറ്റു. ഷെയ്ൻ നിഗം നായകനായ ഹാൽ എന്ന സിനിമയുടെ അണിയറ പ്രവർത്തകർക്കാണ് മർദനമേറ്റത്. സംഭവത്തിൽ അഞ്ച് പേർക്കെതിരെ പോലീസ് കേസെടുത്തു. ജീബുവിനെ കത്തി കൊണ്ട് കുത്തുകയും മർദിക്കുകയുമായിരുന്നു. പരുക്കേറ്റ ജിബു ആശുപത്രിയിൽ ചികിത്സയിലാണ്.

Tags

Share this story