ഗാസയിലെ കൂട്ടക്കുരുതി: ഇതൊരു തുടക്കം മാത്രമെന്ന് നെതന്യാഹു, ലക്ഷ്യം കാണും വരെ ആക്രമണം തുടരും

ഗാസയെ ശവപ്പറമ്പാക്കിയ വ്യോമാക്രമണങ്ങൾ ഒരു തുടക്കം മാത്രമാണെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഹമാസിനെ നശിപ്പിക്കു, തീവ്രവാദികൾ തടവിലാക്കിയ എല്ലാ ബന്ധികളെയും മോചിപ്പിക്കുക എന്നീ ലക്ഷ്യങ്ങൾ പൂർത്തീകരിക്കുന്നതുവരെ ഇസ്രായേൽ ആക്രമണവുമായി മുന്നോട്ടുപോകും. വെടിനിർത്തൽ ചർച്ചകളും ഇതിനിടയിൽ നടക്കുമെന്നും നെതന്യാഹു പറഞ്ഞു
ബന്ദികളെ മോചിപ്പിക്കുന്നതിന് സൈനിക സമ്മർദം അനിവാര്യമാണെന്ന് മുൻകാല സംഭവങ്ങൾ തെളിയിച്ചതാണെന്നും നെതന്യാഹു പറഞ്ഞു. 42 ദിവസത്തെ വെടിനിർത്തൽ അവസാനിപ്പിച്ച് തിങ്കളാഴ്ച രാത്രിയും ചൊവ്വാഴ്ച പുലർച്ചെയുമായി ഇസ്രായേൽ ഗാസിയൽ നടത്തിയ വ്യോമാക്രമണത്തിൽ 404 പേരാണ് കൊല്ലപ്പെട്ടത്.
562 പേർ ആക്രമണത്തിൽ പരുക്കേറ്റു. കൊല്ലപ്പെട്ടവരിൽ ഏറെയും കുട്ടികളാണ്. എന്നാൽ ഹമാസ് താവളങ്ങളിലാണ് ആക്രമണം നടത്തിയതെന്നാണ് ഇസ്രായേൽ അവകാശപ്പെടുന്നത്. മൂന്ന് ഘട്ടമായി നടപ്പാക്കാൻ ധാരണയായ വെടിനിർത്തലിന്റെ ലംഘനമാണ് ഇസ്രായേൽ നടത്തിയതെന്ന് ഹമാസ് ആരോപിച്ചു.