Kerala
നാടുവിട്ടുപോയി പൂനെയിൽ നിന്ന് കണ്ടെത്തിയ പെൺകുട്ടികളെ നാട്ടിലെത്തിച്ചു

താനൂരിൽ നിന്നും നാടുവിട്ടുപോയി മഹാരാഷ്ട്രയിലെ പൂനെയിൽ നിന്നും കണ്ടെത്തിയ രണ്ട് പ്ലസ് ടു വിദ്യാർഥിനികളെയും നാട്ടിലെത്തിച്ചു. മാതാപിതാക്കളും കുട്ടികളും ചേർന്നാണ് തിരൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് കുട്ടികളെ സ്വീകരിച്ചത്. കുട്ടികൾക്കൊപ്പം മുംബൈ വരെ സഞ്ചരിച്ച യുവാവിനെ ഇന്ന് രാവിലെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
പ്ലസ് ടു വിദ്യാർഥിനികളായ രണ്ട് പേരും പരീക്ഷയുടെ തലേന്നാണ് നാടുവിട്ടത്. പെൺകുട്ടികൾക്കൊപ്പം മുംബൈ വരെ പോയ എടവണ്ണ സ്വദേശി റഹീം അസ്ലം ഇന്ന് രാവിലെ മുംബൈയിൽ നിന്ന് തിരികെ എത്തിയിരുന്നു. ഇയാളെ തിരൂരിൽ വെച്ച് പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു
പെൺകുട്ടികളെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കും. പെൺകുട്ടികൾ നാടുവിട്ടതിൽ റഹീമിന് പങ്കുണ്ടെന്ന് തെളിഞ്ഞാൽ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തും. കുട്ടികൾക്ക് കൗൺസിലിംഗും രക്ഷിതാക്കൾക്ക് ബോധവത്കരണവും നൽകും.