Kerala

ബ്രിട്ടാസിന്റെ വീട്ടിൽ പോയി പറ, സൗകര്യമില്ല പറയാൻ; ജബൽപൂർ ചോദ്യങ്ങളോട് ക്ഷുഭിതനായി സുരേഷ് ഗോപി

ജബൽപൂരിൽ മലയാളി വൈദികർക്ക് നേരെയുണ്ടായ ആക്രമണത്തെ കുറിച്ചുള്ള ചോദ്യങ്ങളിൽ മാധ്യമപ്രവർത്തകരോട് ക്ഷുഭിതനായി കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. നിങ്ങൾ ആരാ, ആരോടാ ചോദിക്കുന്നേ, വളരെ സൂക്ഷിച്ച് സംസാരിക്കണം. നിങ്ങൾ ഏത് മാധ്യമമാണ്, ഇവിടെ ജനങ്ങളാണ് വലുത്, ബി കെയർഫുൾ, സൗകര്യമില്ല പറയാൻ എന്നൊക്കെയായിരുന്നു കേന്ദ്ര സഹമന്ത്രിയുടെ വാക്കുകൾ

ചോദ്യം ചോദിക്കുന്നതാണ് മാധ്യമങ്ങളുടെ പണിയെന്ന് മാധ്യമപ്രവർത്തകർ പറഞ്ഞപ്പോൾ അതൊക്കെ ബ്രിട്ടാസിന്റെ വീട്ടിൽ പോയി പറഞ്ഞാൽ മതിയെന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി. കേരളത്തിലെ ഒരു സീറ്റിൽ തെറ്റ് പറ്റി, അത് ഞങ്ങൾ പൂട്ടിക്കുമെന്ന് ബ്രിട്ടാസ് ഇന്നലെ പറഞ്ഞതിനെ കുറിച്ചുള്ള ചോദ്യത്തിന് അതിൽ ഒരു അക്ഷരം മാറ്റിയാണ് പറയേണ്ടതെന്നുമായിരുന്നു നടൻ കൂടിയായ കേന്ദ്രമന്ത്രിയുടെ പ്രതികരണം

ജബൽപൂരിൽ ഉണ്ടായ ആക്രമണം, അത് അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്ന സംഭവമാണ്. കേരളത്തിൽ പാലാ ബിഷപിനെ കൊല്ലാൻ ചിലർ ശ്രമിച്ചില്ലേ. കേസെടുത്ത് അകത്തിടാൻ നോക്കിയില്ലേ. വഖഫ് വിഷയത്തിൽ കോൺഗ്രസ് ജാതീയമായി ജനങ്ങളെ തിരിക്കാൻ നോക്കുകയാണെന്നും സുരേഷ് ഗോപി പറഞ്ഞു.

Related Articles

Back to top button
error: Content is protected !!