Kerala
തുടർച്ചയായ നാലാം ദിവസവും സ്വർണവില കുറഞ്ഞു; പവന് ഇന്ന് 480 രൂപയുടെ കുറവ്

സംസ്ഥാനത്ത് തുടർച്ചയായ നാലാം ദിവസവും സ്വർണവിലയിൽ കുറവ്. പവന് ഇന്ന് 480 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 65,800 രൂപയിലെത്തി. രണ്ടാഴ്ചക്ക് ശേഷമാണ് സ്വർണവില 66,000ത്തിന് താഴെ എത്തുന്നത്
നാല് ദിവസത്തിനിടെ 2680 രൂപയാണ് പവന് കുറഞ്ഞത്. ഗ്രാമിന് 335 രൂപയും കുറഞ്ഞു. 22 കാരറ്റ് സ്വർണം ഗ്രാമിന് 60 രൂപ കുറഞ്ഞ് 8225 രൂപയായി. ഏപ്രിൽ 3ന് രേഖപ്പെടുത്തിയ 68,480 രൂപയാണ് സംസ്ഥാനത്തെ ഇതുവരെ ഉയർന്ന സ്വർണവില
റെക്കോർഡ് വിലയിൽ നിന്നും കുത്തനെ ഇടിവ് സംഭവിച്ചതോടെ സംസ്ഥാനത്തെ ജ്വല്ലറികളിലും തിരക്ക് കൂടിത്തുടങ്ങി. വില കൂടും മുമ്പേ നിലവിലെ വിലക്കുറവ് പ്രയോജനപ്പെടുത്താനുള്ള ശ്രമത്തിലാണ് പലരും