Kerala

സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ്; പവന് ഇന്ന് 120 രൂപ ഉയർന്നു

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്. പവന് ഇന്ന് 120 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 73,240 രൂപയിലെത്തി. ഈ മാസത്തെ ഏറ്റവുമുയർന്ന നിരക്കിലാണ് ഇന്ന് സ്വർണത്തിന്റെ വ്യാപാരം

ഗ്രാമിന് 15 രൂപ വർധിച്ച് 9155 രൂപയായി. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ മാത്രം പവന്റെ വിലയിൽ 1240 രൂപയുടെ വർധനവുണ്ടായി. ഈ മാസം തുടക്കത്തിൽ 72,160 രൂപയായിരുന്നു വില

ട്രംപിന്റെ താരിഫ് നയങ്ങളിലെ അനിശ്ചിതത്വമാണ് സ്വർണവില ഉയരാൻ കാരണം. രാജ്യാന്തര തലത്തിലെ വിലവർധനവാണ് സംസ്ഥാനത്തും പ്രതിഫലിച്ചത്.

Related Articles

Back to top button
error: Content is protected !!