കൊച്ചി: റോക്കോര്‍ഡ് വര്‍ധനവിന് ശേഷം സ്വര്‍ണ വിലയില്‍ നേരിയ കുറവുണ്ടായിട്ടുണ്ടെങ്കിലും നിലവിലെ സാഹചര്യത്തില്‍ വില കുത്തനെ വര്‍ധിക്കുമെന്ന പ്രവചനവുമായി വിദഗ്ധര്‍. യു എസ് തിരഞ്ഞെടുപ്പും പശ്ചിമേഷ്യന്‍ സംഘര്‍ഷവും മുന്‍ നിര്‍ത്തി വില വര്‍ധനാ നിരക്ക് മുന്‍ വര്‍ഷത്തേക്കാളും വേഗത്തിലാകുമെന്ന വിലയിരുത്തലാണ് ഈ രംഗത്തെ വിദഗ്ധര്‍ പ്രവചിക്കുന്നത്.
ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 360 രൂപയാണ് കുറഞ്ഞിട്ടുണ്ട്. ഇതോടെ പവന്റെ വില 58520 രൂപയിലേക്ക് താഴ്‌ന്നെങ്കിലും ഇതൊരു സ്ഥിരം പ്രതിഭാസമാകാന്‍ സാധ്യതയില്ലെന്നും നിക്ഷേപകര്‍ ലാഭം എടുക്കാന്‍ തുടങ്ങിയതോടെയാണ് വിലയില്‍ ചെറിയതോതിലെങ്കിലും ഇടിവുണ്ടായിരിക്കുന്നതെന്നുമാണ് റിപോര്‍ട്ട്.
ഒരു വര്‍ഷത്തിനിടയില്‍ സ്വര്‍ണ വിലയില്‍ 30 ശതമാനത്തോളം വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. 2023 ലെ ദീപാവലി സമയത്ത് 48200 രൂപയോളമായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഇന്നത്തെ നിരക്കുമായി താരതമ്യപ്പെടുമ്പോള്‍ ഏകദേശം പതിനായിരത്തോളം രൂപയുടെ കുറവാണത്. 2024-ല്‍ മാത്രം ആഭ്യന്തര സ്വര്‍ണ വില 23 ശതമാനത്തിലധികം വളര്‍ന്നു. സെന്‍സെക്സ് ഈ വര്‍ഷം ഏകദേശം 11% മാത്രം നേട്ടം രേഖപ്പെടുത്തിപ്പോഴാണ് ഈ സ്വര്‍ണത്തിന്റെ ഈ അത്ഭുതകരമായ വളര്‍ച്ച. ഈ രീതിയില്‍ സ്വര്‍ണ വില മുന്നോട്ട് പോകുകയാണെങ്കില്‍ ദീപാവലിയോടെ പവന് 64000 എന്ന നിരക്കിലേക്ക് എത്തുമെന്നും അടുത്ത ദീപാവലിക്ക് ഇത് ഒരു ലക്ഷം കവിയുമെന്നും വിദഗ്ധര്‍ വ്യക്തമാക്കുന്നു.
നിലവിലെ സാഹചര്യത്തില്‍ സ്വര്‍ണത്തില്‍ നിക്ഷേപിക്കുന്നത് ഗുണകരമാണെന്നാണ് വിപണി വിദഗ്ധര്‍ വിലയിരുത്തുന്നത്. നിങ്ങളുടെ നിക്ഷേപത്തില്‍ പത്ത് മുതല്‍ 12 ശതമാനം വരെ നിക്ഷേപത്തിലായിരിക്കുന്നത് നല്ലതായിരിക്കും.