സ്വർണക്കടത്ത് കേസ്: രന്യ ദേഹപരിശോധനയിൽ നിന്നും രക്ഷപ്പെട്ടത് രണ്ടാനച്ഛനായ ഡിജിപിയുടെ സഹായത്തിൽ
Mar 13, 2025, 14:41 IST

കന്നഡ നടി രന്യ റാവു പ്രതിയായ സ്വർണക്കടത്ത് കേസിൽ ഹെഡ് കോൺസ്റ്റബിൾ ബസവരാജുവിന്റെ മൊഴി പുറത്ത്. വിമാനത്താവളത്തിൽ നിന്നും രന്യയെ പുറത്തേക്ക് കൊണ്ടുവന്നത് ഡിജിപി കെ രാമചന്ദ്ര റാവുവിന്റെ നിർദേശപ്രകാരമാണെന്ന് ബസവരാജ് മൊഴി നൽകി. രന്യയുടെ രണ്ടാനച്ഛനാണ് കെ രാമചന്ദ്രറാവു തനിക്ക് സ്വർണക്കടത്ത് കേസുമായി യാതൊരു ബന്ധമില്ലെന്നും ബസവരാജു മൊഴി നൽകി. രാമചന്ദ്ര റാവു കേസിൽ പ്രോട്ടോക്കോൾ ലംഘനം നടത്തിയോ എന്നത് ആഭ്യന്തര വകുപ്പ് അന്വേഷിക്കുകയാണ്. അഡീഷണൽ ചീഫ് സെക്രട്ടറി സൗരവ് ഗുപ്തയുടെ നേതൃത്വത്തിലാണ് അന്വേഷണം രാമചന്ദ്ര റാവുവിന്റെ സ്വാധീനമുപയോഗിച്ചാണ് രന്യ വിമാനത്താവളത്തിലെ പരിശോധനയിൽ നിന്നും രക്ഷപ്പെട്ടതെന്നാണ് മൊഴി. ഇതോടെ കേസിൽ രാമചന്ദ്ര റാവുവും കുടുങ്ങിയേക്കും. എയർപോർട്ട് പോലീസിന്റെ ദേഹപരിശോധന ഒഴിവാക്കി രന്യ പുറത്തുവരുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.