കൊടുങ്കാറ്റ് റിപോര്‍ട്ട് ചെയ്യുന്നതിനിടെ ആടി വീഴുന്ന റിപ്പോര്‍ട്ടര്‍മാര്‍; ഭീകരത വിളിച്ചോതുന്ന വീഡിയോ
സ്‌കോട്‌ലാന്‍ഡിലും അയർലാൻഡിലും ജാഗ്രത നിർദേശം
നൂറ്റാണ്ടിലെ ഏറ്റവും വലിയ കൊടുങ്കാറ്റിന് സാക്ഷ്യം വഹിക്കാനിരിക്കുന്ന ബ്രിട്ടനില്‍ നിന്നും സ്‌കോട്ട്‌ലാന്‍ഡില്‍ നിന്നും ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍. കൊടുങ്കാറ്റ് റിപോര്‍ട്ട് ചെയ്യുന്നതിനിടെ കാറ്റിന്റെ ശക്തിയില്‍ ആടി വീഴുന്ന റിപോര്‍ട്ടര്‍മാരുടെ വീഡിയോയാണ് മാധ്യമങ്ങള്‍ പുറത്തുവിട്ടത്. സ്‌കോട്‌ലാന്‍ഡിലും അയര്‍ലാന്‍ഡിലും വന്‍ നാശം വിതക്കാന്‍ പ്രാപ്തമായ ഇയോവിന്‍ കൊടുങ്കാറ്റ് തീരത്തോട് അടുക്കുമ്പോഴുള്ള ദൃശ്യങ്ങള്‍ തന്നെ ഭയാനകമാണ്.
കൊടുങ്കാറ്റ് ശക്തിയാര്‍ജിക്കുമെന്നും ജനങ്ങള്‍ വീടുകളില്‍ നിന്ന് പുറത്തിറങ്ങരുതെന്നും മുന്നറിയിപ്പുണ്ട്. ബ്രിട്ടന്റെ ഏതാനും ഭാഗങ്ങളിലും വടക്കന്‍ അയര്‍ലാന്‍ഡിലും സ്‌കോട്ട്‌ലാന്‍ഡിലുമായി മണിക്കൂറില്‍ 130 കിലോമീറ്റര്‍ വേഗം വരെ ശക്തിയുള്ള ഇയോവിന്‍ കൊടുങ്കാറ്റ് വീശുമെന്നാണ് മുന്നറിയിപ്പ്.
തീരമേഖലകളില്‍ റെഡ് അലേര്‍ട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. 4.5 ദശലക്ഷം ആളുകള്‍ക്കാണ് കാലാവസ്ഥാ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.ജഹമ്യഡിാൗലേഎൗഹഹരെൃലലിഅറ്റ്‌ലാന്റിക് സമുദ്രത്തിലാണ് ഇയോവിന്‍ കൊടുങ്കാറ്റ് രൂപം കൊണ്ടിട്ടുള്ളത്. വടക്കേ അമേരിക്കയില്‍ നിന്നുള്ള തണുത്ത വായുപ്രവാഹവും മധ്യ അറ്റ്‌ലാന്റിക്കിലെ ചൂടുവായു പ്രവാഹവും കൂടിക്കലര്‍ന്നാണ് ഇയോവിന്‍ രൂപം കൊണ്ടിട്ടുള്ളത്.