Kerala

വയനാട് ദുരന്തത്തിൽ ഉറ്റവരെ നഷ്ടപ്പെട്ട ശ്രുതിക്ക് സർക്കാർ ജോലി; സന്തോഷമെന്ന് ശ്രുതി

വയനാട് ദുരന്തത്തിൽ ഉറ്റവരെയും തൊട്ടുപിന്നാലെ നടന്ന വാഹനാപകടത്തിൽ പ്രതിശ്രുത വരനെയും നഷ്ടപ്പെട്ട ശ്രുതിക്ക് സർക്കാർ ജോലി നൽകാൻ ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. വയനാട് ദുരന്തത്തിൽ മുഴുവൻ കുടുംബത്തെയും നഷ്ടപ്പെട്ട ശ്രുതിയുടെ അവസ്ഥ ദാരുണമാണെന്ന് മുഖ്യമന്ത്രി ഇന്ന് വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു

സർക്കാർ ജോലി നൽകുമെന്ന മന്ത്രിസഭാ തീരുമാനത്തിൽ സന്തോഷമെന്ന് ശ്രുതി പ്രതികരിച്ചു. ഇത് കാണാൻ ജെൻസൺ ഇല്ലാത്തതിന്റെ വേദനയുണ്ട്. വാർത്തയിലൂടെയാണ് ജോലി വിവരം അറിഞ്ഞത്. വയനാട്ടിൽ തന്നെ ജോലി ചെയ്യാനാണ് ആഗ്രഹമെന്നും ശ്രുതി പ്രതികരിച്ചു

വയനാട് ദുരന്തത്തിൽ മാതാപിതാക്കൾ രണ്ടു പേരും നഷ്ടപ്പെട്ട 6 കുട്ടികളുണ്ട്. ഇവർക്ക് ഒരു കുട്ടിക്ക് 10 ലക്ഷം രൂപ വീതം നൽകും.മാതാപിതാക്കളിൽ ഒരാൾ നഷ്ടപ്പെട്ട 8 കുട്ടികളൾ ഉണ്ട്. ഇതിൽ ഒരു കുട്ടിക്ക് 5 ലക്ഷം രൂപ നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

 

Related Articles

Back to top button