അബുദാബി പ്രവേശനത്തിന് ഏർപ്പെടുത്തിയ നിബന്ധനകൾ ഇന്ന് അർധ രാത്രി മുതൽ നിലവിൽ

അബുദാബി പ്രവേശനത്തിന് ഏർപ്പെടുത്തിയ നിബന്ധനകൾ ഇന്ന് അർധ രാത്രി മുതൽ നിലവിൽ

അബുദാബി: യുഎഇ തലസ്ഥാനമായ അബുദാബിയിലേക്കുള്ള പ്രവേശനത്തിന് ഏർപ്പെടുത്തിയ പുതിയ നിബന്ധനകൾ ഇന്നു അർധ രാത്രി നിലവിൽ വരും.
വാക്സീൻ എടുത്തവർക്കും എടുക്കാത്തവർക്കും കോവിഡ് നെഗറ്റീവ് ഫലം നിർബന്ധം. താഴെ പറയുന്ന നിബന്ധന പാലിക്കാത്തവർക്കു മടങ്ങേണ്ടിവരുമെന്ന് ദേശീയ അത്യാഹിത ദുരന്ത നിവാരണ സമിതി അറിയിച്ചു.

നിബന്ധനകൾ
∙ 48 മണിക്കൂറിനകം എടുത്ത പിസിആർ, അല്ലെങ്കിൽ 24 മണിക്കൂറിനകം എടുത്ത ഡിപിഐ ടെസ്റ്റ് നെഗറ്റീവ് ഫലം.
∙ വാക്സീൻ എടുത്തവർക്കും എടുക്കാത്തവർക്കും അൽഹൊസൻ ആപ്പിൽ ഇ/ഗോൾഡ് സ്റ്റാർ ഉള്ളവർക്കും നിബന്ധന ബാധകം.
∙ ഡിപിഐ ടെസ്റ്റെടുത്ത് അബുദാബിയിൽ തുടരുന്നവർ 3, 7 ദിവസങ്ങളിലും പിസിആർ എടുത്ത് തുടരുന്നവർ 4, 8 ദിവസങ്ങളിലും പിസിആർ എടുക്കണം.
∙ തുടർച്ചയായി 2 തവണ ഡിപിഐ എടുത്ത് അബുദാബിയിലേക്കു വരാനാകില്ല.
∙ അബുദാബിയിൽ അണുനശീകരണം നടക്കുന്ന രാത്രി 12 മുതൽ പുലർച്ചെ 5 വരെ പുറത്തിറങ്ങാൻ പാടില്ല.
∙ അടിയന്തര യാത്രയ്ക്ക് http://www.adpolice.gov.ae   സൈറ്റിൽ നിന്ന് അനുമതി എടുക്കണം.
∙ ടാക്സിയിൽ സീറ്റിങ് ശേഷിയനുസരിച്ച് പരമാവധി 3, 4 പേർ മാത്രം.

Share this story