പന്ത്രണ്ടാമത് ഷാർജ കുട്ടികളുടെ വായനോത്സവത്തിൽ ‘എഴുത്തുകാരും വായനക്കാരും’ എന്ന വിഷയത്തിൽ ചർച്ച നടന്നു

പന്ത്രണ്ടാമത് ഷാർജ കുട്ടികളുടെ വായനോത്സവത്തിൽ  ‘എഴുത്തുകാരും വായനക്കാരും’ എന്ന വിഷയത്തിൽ ചർച്ച നടന്നു

Report : Mohamed Khader Navas

ഷാർജ: ഡിജിറ്റൽ ലോകത്തിലെ എഴുത്തുകാരും വായനക്കാരും തമ്മിലുള്ള മാറിക്കൊണ്ടിരിക്കുന്ന ബന്ധത്തെക്കുറിച്ച്
പന്ത്രണ്ടാമത് എസ്‌സി‌ആർ‌എഫിൻ്റെ സാംസ്കാരിക ഫോറത്തിൽ ചർച്ച നടന്നു. പ്രധാനമായും ഇംഗ്ലീഷ് ഭാഷാ പുസ്തകങ്ങളിലെ കഥാപാത്രങ്ങളെ പ്രതിനിധീകരിക്കുന്ന അറബികളെ കേന്ദ്രീകരിച്ചായിരുന്നു ചർച്ച.

പന്ത്രണ്ടാമത് ഷാർജ കുട്ടികളുടെ വായനോത്സവത്തിൽ  ‘എഴുത്തുകാരും വായനക്കാരും’ എന്ന വിഷയത്തിൽ ചർച്ച നടന്നു

തന്നെ സംബന്ധിച്ചിടത്തോളം തൻ്റെ വ്യക്തിഗത സംസ്കാരത്തിൻ്റെ ഇരുവശങ്ങളും പ്രദർശിപ്പിക്കുകയും അത് തൻ്റെ പുസ്തകങ്ങളിൽ പ്രതിഫലിപ്പിക്കുകയും ചെയ്യേണ്ടത് വളരെ പ്രധാനമായിരുന്നു എന്ന് ബഹ്റൈനിൽ ജനിച്ച് പിന്നീട് കുവൈറ്റ്, ഇംഗ്ലണ്ട്, കാനഡ, യുകെ എന്നിവിടങ്ങളിൽ മാറി മാറി താമസമാക്കിയ എഴുത്തുകാരി ഐഷ ബുഷ്ബി പറഞ്ഞു.

പന്ത്രണ്ടാമത് ഷാർജ കുട്ടികളുടെ വായനോത്സവത്തിൽ  ‘എഴുത്തുകാരും വായനക്കാരും’ എന്ന വിഷയത്തിൽ ചർച്ച നടന്നു

അറബ് കുട്ടികൾ പുസ്തകങ്ങളിൽ സ്വയം പ്രതിനിധീകരിക്കുന്നത് കാണാൻ താൻ ആഗ്രഹിക്കുന്നു എന്നും, മറ്റ് ആളുകൾ അവരെ പ്രതിനിധീകരിക്കുന്നില്ലെന്നും, താൻ കുട്ടിയായിരുന്നപ്പോൾ ഇംഗ്ലീഷ് ഭാഷാ പുസ്തകങ്ങളിൽ ഒരു അറബ് കുട്ടിയെ കാണുന്നത് സങ്കൽപ്പിക്കാൻ പോലും കഴിയില്ലായിരുന്നെന്നും, ‘A Change is Gonna Come’ , അതുപോലെ ‘Pocketful of Stars’ എന്നിങ്ങനെ അനേകം പുസ്തകങ്ങളുടെ രചയിതാവായ ഐഷ ബുഷ്ബി പറഞ്ഞു.

രണ്ടോ അതിലധികമോ സംസ്കാരങ്ങളെ സ്വാധീനിക്കുന്ന ശ്രദ്ധേയമായ നായക കഥാപാത്രങ്ങളെ സൃഷ്ടിക്കുന്ന എഴുത്തുകാർക്ക് അവരുടെ സാങ്കൽപ്പിക കഥാപാത്രങ്ങളിലൂടെ സ്വയം തിരിച്ചറിയുന്ന വായനക്കാരുമായി ബന്ധപ്പെടാൻ കഴിയും.
എന്നാൽ സോഷ്യൽ മീഡിയ അവർ തമ്മിലുള്ള പരമ്പരാഗത വിടവ് കുറയ്ക്കുന്നതിനാൽ, ആരാധകർക്ക് അവരുടെ പ്രിയപ്പെട്ട രചയിതാക്കളുമായി വിവിധ പ്ലാറ്റ്ഫോമുകളിലൂടെ ബന്ധപ്പെടാൻ അനിയന്ത്രിതമായ അവസരമുണ്ട്. ഇത് സ്വാഗതാർഹമായ മാറ്റമാണോ? ആരാധകരെ വ്യക്തിപരമായി കാണുന്ന അതേ രോമാഞ്ചം രചയിതാക്കൾക്ക് മറ്റ് പ്ലാറ്റ് ഫോമുകളിലൂടെ ബന്ധപ്പെടുമ്പോൾ അനുഭവപ്പെടുന്നുണ്ടോ? ഐഷ ബുഷ്ബി ചോദ്യ ശരങ്ങൾ എറിഞ്ഞു.

നമുക്ക് ആരെയും ഒരു സ്ക്രീനിൽ കാണാനാകും, പക്ഷേ മുഖാമുഖം കണ്ടുമുട്ടുന്നത് ഒരു വലിയ വികാരമാണ്, പ്രത്യേകിച്ച് കുട്ടികൾക്ക്, കാരണം അവർ വളരെ സത്യസന്ധരാണ്. തനിക്ക് ലഭിക്കുന്ന ആത്മാർത്ഥമായ അഭിനന്ദനങ്ങളാണ് കൂടുതൽ കൂടുതൽ എഴുതാൻ പ്രേരിപ്പിക്കുന്നതെന്ന് എമിറേറ്റ്സ് റൈറ്റേഴ്സ് യൂണിയൻ അംഗമായ എഴുത്തുകാരി ഐഷാ അബ്ദുല്ലയും അഭിപ്രായപ്പെട്ടു.

COVID-19 ലോകത്തെ ബാധിക്കുന്നതിനുമുമ്പ് ‘പോക്കറ്റ് ഫുൾ സ്റ്റാർസ്’ എഴുതിയതിന് ശേഷം സ്കൂളുകൾ സന്ദർശിച്ച് കുട്ടികളെ കാണേണ്ടിവന്നപ്പോൾ, അവർ നൽകിയ പ്രചോദനം തൻ്റെ കണ്ണ് നനയിച്ചതായും, ഒരിക്കൽ പോലും തൻ്റെ പുസ്തകം ഇഷ്ടപ്പെട്ടില്ല എന്നൊരു E mail ഒരു കുട്ടിയും അയച്ചു തരാത്തതാണ് തൻ്റെ അഭിമാനമെന്നും ഐഷ ബുഷ്ബി പറഞ്ഞു നിർത്തി.

കുട്ടികളുടെ സാഹിത്യത്തിൻ്റെയും അനുബന്ധ കലകളുടെയും സൃഷ്ടാക്കളുമായി യുവ വായനക്കാരെ ഒന്നിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ, പന്ത്രണ്ടാമത്തെ ഷാർജ കുട്ടികളുടെ വായനോത്സവം മെയ് 29 വരെ ഷാർജയിലെ എക്സ്പോ സെൻ്റെറിൽ നടക്കും.

Share this story