സുൽത്താൻ അൽ കാസിമി 2.5 ദശലക്ഷം ദിർഹം ഷാർജയുടെ പൊതു ലൈബ്രറികളെ സമ്പന്നമാക്കാൻ അനുവദിച്ചു

സുൽത്താൻ അൽ കാസിമി 2.5 ദശലക്ഷം ദിർഹം ഷാർജയുടെ പൊതു ലൈബ്രറികളെ സമ്പന്നമാക്കാൻ അനുവദിച്ചു

Report : Mohamed Khader Navas

ഷാർജ: സുപ്രീം കൗൺസിൽ അംഗവും ഷാർജയുടെ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ നിർദ്ദേശപ്രകാരം, പന്ത്രണ്ടാമത് ഷാർജ കുട്ടികളുടെ വായനോത്സവത്തിൽ പങ്കെടുക്കുന്ന അറബ്, വിദേശ പ്രസാധകരിൽ നിന്ന് പുതിയ പുസ്തകങ്ങൾ വാങ്ങുന്നതിന് 2.5 ദശലക്ഷം ദിർഹം ഷാർജ ഭരണാധികാരി അനുവദിച്ചു.

സുൽത്താൻ അൽ കാസിമി 2.5 ദശലക്ഷം ദിർഹം ഷാർജയുടെ പൊതു ലൈബ്രറികളെ സമ്പന്നമാക്കാൻ അനുവദിച്ചു

യു‌എഇയിലെ കുട്ടികൾക്കും യുവാക്കൾക്കുമായി ഉയർന്ന നിലവാരമുള്ളതും ഏറ്റവും പുതിയതുമായ പുസ്തകങ്ങളും മറ്റ് വിജ്ഞാന സ്രോതസ്സുകളും ഉപയോഗിച്ച് എമിറേറ്റിൻ്റെ പൊതു ലൈബ്രറികളെ സമ്പന്നമാക്കാനുള്ള ഹിസ് ഹൈനെസിൻ്റെ സുപ്രധാന ശ്രമങ്ങൾക്ക് അനുസൃതമായാണ് ഈ വാർഷിക പദ്ധതി.

സുൽത്താൻ അൽ കാസിമി 2.5 ദശലക്ഷം ദിർഹം ഷാർജയുടെ പൊതു ലൈബ്രറികളെ സമ്പന്നമാക്കാൻ അനുവദിച്ചു

അതിവേഗം അഭിവൃദ്ധി പ്രാപിക്കുന്ന സാംസ്കാരിക കേന്ദ്രങ്ങൾ എന്ന നിലയിൽ, ലോകമെമ്പാടുമുള്ള അക്കാദമിക്, ഗവേഷകർ, കലാകാരന്മാർ, വിദ്യാർത്ഥികൾ എന്നിവരുടെ ഒരു കേന്ദ്രമാണ് ഷാർജയുടെ പൊതു ലൈബ്രറികൾ. സുരക്ഷിതവും പിന്തുണയുള്ളതുമായ അന്തരീക്ഷത്തിൽ പ്രവർത്തിക്കുന്ന ഈ ലൈബ്രറികൾ ഉപയോഗിക്കുന്നവർക്ക്‌ ആജീവനാന്ത പഠന അവസരങ്ങൾ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള ധാരാളം വിജ്ഞാന വിഭവങ്ങൾ നൽകുന്നുണ്ട്.

സുൽത്താൻ അൽ കാസിമി 2.5 ദശലക്ഷം ദിർഹം ഷാർജയുടെ പൊതു ലൈബ്രറികളെ സമ്പന്നമാക്കാൻ അനുവദിച്ചു

ഷാർജ ഭരണാധികാരിയുടെ നിർദേശപ്രകാരം ഗ്രാൻ്റ് അനുവദിക്കുന്നത് പുസ്തകത്തിൻ്റെ തുടർച്ചയായ വളർച്ചയെ പിന്തുണയ്ക്കുകയും ഉറപ്പാക്കുകയും ചെയ്യേണ്ടതിൻ്റെ പ്രാധാന്യത്തെക്കുറിച്ചുള്ള വാർഷിക ഓർമ്മപ്പെടുത്തലായി കരുതണമെന്ന് ഷാർജ ബുക്ക് അതോറിറ്റി ചെയർമാൻ എച്ച് ഇ അഹമ്മദ് ബിൻ റക്കാദ് അൽ അമേരി പറഞ്ഞു.

സുൽത്താൻ അൽ കാസിമി 2.5 ദശലക്ഷം ദിർഹം ഷാർജയുടെ പൊതു ലൈബ്രറികളെ സമ്പന്നമാക്കാൻ അനുവദിച്ചു

ഷാർജയുടെ സമഗ്ര സാംസ്കാരിക പദ്ധതികളിൽ ലൈബ്രറികളുടെ പങ്കും, ഒപ്പം എല്ലാ വായനക്കാർക്കും ലോകമെമ്പാടുമുള്ള ഏറ്റവും പുതിയ പുസ്തകങ്ങൾ സുഗമമായി ലഭിക്കുന്നതിൻ്റെ പ്രാധാന്യവും അദ്ദേഹം ഓർമിപ്പിച്ചു.

സുൽത്താൻ അൽ കാസിമി 2.5 ദശലക്ഷം ദിർഹം ഷാർജയുടെ പൊതു ലൈബ്രറികളെ സമ്പന്നമാക്കാൻ അനുവദിച്ചു

കൊറോണ വൈറസ് മൂലം അറബ്, അന്തർദ്ദേശീയ പുസ്തക വിപണികൾ നേരിടുന്ന വെല്ലുവിളികളെ കുറച്ചെങ്കിലും തരണം ചെയ്യാൻ ഹിസ് ഹൈനെസിൻ്റെ വാർഷിക സംരംഭം സഹായകമാകുമെന്നും, എസ്‌ബി‌എ ചെയർമാൻ കൂട്ടിച്ചേർത്തു.

കുട്ടികളുടെ സാഹിത്യം, ശാസ്ത്രം, കോമിക്സ്, കഥകൾ, വിവിധ ഭാഷകളിലെ നോവലുകൾ എന്നിവയുൾപ്പെടെ ഒട്ടുമിക്ക വിഭാഗങ്ങളിലുമുള്ള ഏറ്റവും പുതിയ പ്രസിദ്ധീകരണങ്ങൾ പ്രദർശിപ്പിക്കുന്ന 15 രാജ്യങ്ങളിൽ നിന്നുള്ള 172 പ്രസാധകരെയാണ് എസ്‌സി‌ആർ‌എഫ് 2021 സ്വാഗതം ചെയ്തിരിക്കുന്നത്.

Share this story