യുഎഇക്ക് നേരെ 137 മിസൈലുകളും 209 ഡ്രോണുകളും; ഭൂരിഭാഗവും തകർത്തെന്ന് പ്രതിരോധ മന്ത്രാലയം

Droan

അബുദാബി: ശനിയാഴ്ച (ഫെബ്രുവരി 28) ആരംഭിച്ച ഇറാൻ്റെ വ്യോമാക്രമണങ്ങളെ പ്രതിരോധിച്ചതിൻ്റെ വിശദമായ കണക്കുകൾ യുഎഇ പ്രതിരോധ മന്ത്രാലയം പുറത്തുവിട്ടു. ശനിയാഴ്ച മുതൽ ഞായറാഴ്ച (മാർച്ച് 1) വരെ നീണ്ടുനിന്ന ആക്രമണങ്ങളിൽ തൊടുത്ത ഭൂരിഭാഗം മിസൈലുകളും ഡ്രോണുകളും യുഎഇ വ്യോമപ്രതിരോധ സേന വിജയകരമായി തകർത്തു.

പ്രതിരോധ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ:

  • ബാലിസ്റ്റിക് മിസൈലുകൾ: ആകെ 137 മിസൈലുകളാണ് യുഎഇയെ ലക്ഷ്യമാക്കി വന്നത്. ഇതിൽ 132 എണ്ണവും ആകാശത്തുവെച്ച് തന്നെ തകർത്തു. ബാക്കി 5 മിസൈലുകൾ കടലിൽ പതിച്ചു.
  • ഡ്രോണുകൾ: ആകെ 209 ഡ്രോണുകൾ തിരിച്ചറിഞ്ഞു. ഇതിൽ 195 എണ്ണം പ്രതിരോധ സംവിധാനം തകർത്തു. 14 ഡ്രോണുകൾ രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിലും സമുദ്രപരിധിയിലും പതിച്ചു. ഇവ പതിച്ചതിനെത്തുടർന്ന് ചില നാശനഷ്ടങ്ങൾ (Collateral damage) റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
  • നാശനഷ്ടങ്ങൾ: മിസൈലുകളും ഡ്രോണുകളും തകർക്കുന്നതിനിടെ അവയുടെ അവശിഷ്ടങ്ങൾ (Shrapnel) പതിച്ച് ചില സിവിലിയൻ കെട്ടിടങ്ങൾക്ക് നിസ്സാര കേടുപാടുകൾ സംഭവിച്ചു. എന്നാൽ വലിയ തോതിലുള്ള നാശനഷ്ടങ്ങൾ എവിടെയും റിപ്പോർട്ട് ചെയ്തിട്ടില്ല.

സുരക്ഷാ സജ്ജീകരണം:

രാജ്യത്തെ വ്യോമസേനയും വ്യോമപ്രതിരോധ വിഭാഗവും അതീവ ജാഗ്രതയിലാണെന്ന് മന്ത്രാലയം അറിയിച്ചു. ശത്രുനീക്കങ്ങളെ ഉയർന്ന കൃത്യതയോടെ നേരിടാൻ യുഎഇക്ക് സാധിച്ചുവെന്നും രാജ്യത്തെ ജനങ്ങളുടെയും താമസക്കാരുടെയും സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.

Tags

Share this story