വിക്ഷേപണത്തിന് 2 മിനിറ്റ് മുമ്പ് ബഹിരാകാശദൗത്യം മാറ്റി

Nasa

നാസ-സ്പേസ് എക്സ് ബഹിരാകാശദൗത്യം അവസാനനിമിഷം മാറ്റി. സാങ്കേതിക തകരാർ മൂലമാണു അന്താരാഷ്ട്ര ബഹിരാകാശ കേന്ദ്രത്തിലേക്കുള്ള ദൗത്യം മാറ്റിവച്ചത്. സ്പേസ് എക്സ് ഫാൽക്കൺ 9 റോക്കറ്റിലായിരുന്നു യാത്ര നടക്കേണ്ടിയിരുന്നത്. എന്നാൽ അവസാനമിനിറ്റുകളിൽ ഗ്രൗണ്ട് സിസ്റ്റത്തിൽ തകരാർ കണ്ടെത്തുകയായിരുന്നു.

രണ്ട് അമെരിക്കൻ ആസ്ട്രൊനെട്ടുകളും, ഒരു റഷ്യൻ കോസ്മോനെട്ടും യുഎഇ പൗരനായ ഡോ. അൽ നെയാദിയുമാണു ബഹിരാകാശത്തേക്ക് സഞ്ചരിക്കാനിരുന്നത്. യുഎഇയുടെ രണ്ടാമത്തെ ബഹിരാകാശ ദൗത്യമാണിത്. വിക്ഷേപണത്തിനു രണ്ടു മിനിറ്റ് മുമ്പാണു ദൗത്യം ഉപേക്ഷിക്കാനുള്ള തീരുമാനമെടുത്തത്. ഫ്ളോറിഡയിലെ കെന്നഡി സ്പേസ് സെന്‍ററിലാണു വിക്ഷേപണം നിശ്ചയിച്ചിരുന്നത്. നാസയുടെ തീരുമാനമനുസരിച്ച് മാർച്ച് രണ്ടിനായിരിക്കും അടുത്ത ദൗത്യം നടക്കുക.

Share this story