ദുബൈ ബസുകളില്‍ ഓസിയടിക്കുന്നവരെ ക്യാമറ പൊക്കും

ദുബൈ ബസുകളില്‍ ഓസിയടിക്കുന്നവരെ ക്യാമറ പൊക്കും

ദുബൈ: ദുബൈ ബസുകളില്‍ പണം കൊടുക്കാതെ യാത്ര ചെയ്യുന്നവര്‍ ജാഗ്രതൈ. ഇന്‍സ്‌പെക്ടര്‍മാരില്ലെങ്കില്‍ നോള്‍ കാര്‍ഡ് ഉരസാതെ മുങ്ങുന്നവരെ ഇനി ക്യാമറകള്‍ പിടികൂടും. പണമില്ലാത്ത കാര്‍ഡ് സൈ്വപ് ചെയ്താലും കുടുങ്ങും. യാത്രക്കാരുടെ മുഖം കൃത്യമായി പതിയുന്ന ക്യാമറകള്‍ സ്ഥാപിക്കാനൊരുങ്ങുകയാണ് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍ ടി എ).

മുഖം മനസ്സിലാകുന്ന മെഷീന്‍ ലേണിംഗ് ക്യാമറകളാണ് സ്ഥാപിക്കുക. നിലവില്‍ ബസിലെ ഉള്‍വശം കാണുന്ന സി സി ടി വി ക്യാമറകള്‍ക്ക് പുറമെയാണിത്. ആര്‍ ടി എയുടെ എന്റര്‍പ്രൈസ് കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സെന്ററുമായാണ് എം എല്‍ ക്യാമറ ബന്ധിപ്പിച്ചത്.

Share this story