ഹൂക്ക വില്‍ക്കുന്ന റസ്റ്റോറന്റുകളില്‍ കൂടുതല്‍ നിരക്ക് ഏര്‍പ്പെടുത്തി

ഹൂക്ക വില്‍ക്കുന്ന റസ്റ്റോറന്റുകളില്‍ കൂടുതല്‍ നിരക്ക് ഏര്‍പ്പെടുത്തി

റിയാദ്: ഹൂക്ക വില്‍ക്കുന്ന റസ്റ്റോറന്റുകളിലും കഫേകളിലും പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി സഊദി അറേബ്യ. നൂറ് ശതമാനം വരെയാണ് അധിക നിരക്ക്.
ഇതുപ്രകാരം ഹൂക്ക ഉപയോഗിക്കാത്തവരും ഇത്തരം റസ്‌റ്റോറന്റുകളും കഫേകളും ഉപയോഗിക്കുകയാണെങ്കില്‍ അധിക നിരക്ക് നല്‍കേണ്ടി വരും. അതേസമയം, ചില റസ്‌റ്റോറന്റുകള്‍ അധിക വില ഈടാക്കുന്നില്ല. രാജ്യത്ത് പുകവലി കുറച്ചുകൊണ്ടുവന്ന് പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി.

Share this story