കുവൈത്തിൽ ഗാർഹിക തൊഴിലാളികളുടെ താമസാനുമതി സ്റ്റാമ്പ് ചെയ്യുന്നതിന് ക്രിമിനൽ റെക്കോർഡ് തർജമ ചെയ്യണമെന്ന് സർവീസ് സെന്ററുകൾ

കുവൈത്തിൽ ഗാർഹിക തൊഴിലാളികളുടെ താമസാനുമതി സ്റ്റാമ്പ് ചെയ്യുന്നതിന് ക്രിമിനൽ റെക്കോർഡ് തർജമ ചെയ്യണമെന്ന് സർവീസ് സെന്ററുകൾ

കുവൈത്ത് സിറ്റി: ഗാർഹിക തൊഴിലാളികളുടെ പുതിയ താമസാനുമതി സ്റ്റാമ്പ് ചെയ്യുന്നതിനായി, ഈ പ്രവാസികളുടെ ക്രിമിനൽ ഡാറ്റ ഭാഷാന്തരപ്പെടുത്താൻ സർവീസ് സെന്ററുകൾ ആവശ്യപ്പെടുന്നതായി റിപ്പോർട്ട്. ചില രാജ്യങ്ങളിൽ നിന്നുള്ള ഗാർഹിക തൊഴിലാളികളുടെ താമസാനുമതി പുതുക്കുന്ന വേളയിലും ഇത് ആവശ്യപ്പെടുന്നുണ്ട്. തൊഴിലാളികൾ രാജ്യം വിട്ട് വീണ്ടും തിരിച്ചെത്തുന്ന വേളയിലാണ് ഇങ്ങനെ ആവശ്യപ്പെടുന്നത്.

വിദേശത്തെ കുവൈത്തി എംബസികളാണ് ക്രിമിനൽ റെക്കോർഡുകൾ സർട്ടിഫൈ ചെയ്യേണ്ടതെന്നും അതിനാൽ ഈ നിർദേശം അത്ഭുതപ്പെടുത്തുന്നുവെന്നും പൗരന്മാർ ചൂണ്ടിക്കാട്ടുന്നു. തർജുമ ചെയ്യാൻ മൂന്ന് കുവൈത്തി ദീനാറാണ് ഒരു പേജിന് സെന്ററുകൾ ഈടാക്കുന്നത്.

Share this story