ഖത്തറില്‍ മലയാളി കുടുംബത്തിലെ കുഞ്ഞുങ്ങള്‍ മരിച്ചു, മാതാപിതാക്കള്‍ ആശുപത്രിയില്‍, കാരണം അജ്ഞാതം

ഖത്തറില്‍ മലയാളി കുടുംബത്തിലെ കുഞ്ഞുങ്ങള്‍ മരിച്ചു, മാതാപിതാക്കള്‍ ആശുപത്രിയില്‍, കാരണം അജ്ഞാതം

ദോഹ: ഖത്തറില്‍ മലയാളി കുടുംബത്തിലെ കുഞ്ഞുസഹോദരങ്ങള്‍ മരിച്ചു. രക്ഷിതാക്കള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. മൂന്നും ഏഴും വയസ്സുള്ള കുട്ടികളാണ് മരിച്ചത്.

മൂന്ന് വയസ്സുള്ള കുട്ടിയെ രാവിലെ എഴുന്നേറ്റപ്പോള്‍ ബോധമില്ലാതെ കിടക്കുന്നതാണ് കണ്ടത്. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. സമാന ലക്ഷണങ്ങള്‍ കാണിച്ച ഏഴു വയസ്സുള്ള കുട്ടിയും ആശുപത്രിയില്‍ വെച്ച് മരിച്ചു. മാതാപിതാക്കള്‍ അപകടനില തരണം ചെയ്തു. മരണകാരണം വ്യക്തമല്ല.

Share this story