ഖത്തറില്‍ പൊതുസ്ഥലങ്ങളില്‍ വാഹനം ഉപേക്ഷിച്ചാല്‍ കനത്ത പിഴ

ഖത്തറില്‍ പൊതുസ്ഥലങ്ങളില്‍ വാഹനം ഉപേക്ഷിച്ചാല്‍ കനത്ത പിഴ

ദോഹ: ഖത്തറില്‍ പൊതുസ്ഥലങ്ങളില്‍ വാഹനങ്ങള്‍ ഉപേക്ഷിച്ചാല്‍ ഉടമ കനത്ത പിഴ അടക്കേണ്ടി വരും. ഉപേക്ഷിക്കുന്ന വാഹനം നീക്കാന്‍ മൂന്ന് ദിവസമാണ് ഉടമക്ക് ലഭിക്കുക. അതിന് ശേഷം മുനിസിപ്പാലിറ്റി നടപടി സ്വീകരിക്കും.

മുനിസിപ്പാലിറ്റി വാഹനം പിടിച്ചെടുത്ത് നീക്കം ചെയ്താല്‍ ഉടമ ആയിരം ഖത്തര്‍ റിയാല്‍ പിഴ നല്‍കേണ്ടി വരും. ഇതിന് പുറമെ ലൈറ്റ് വാഹനങ്ങള്‍ 500 റിയാലും ഹെവി വാഹനങ്ങള്‍ 800 റിയാലും ഹെവി എക്യുപ്‌മെന്റ് വാഹനങ്ങള്‍ 2000 റിയാലും അധികം നല്‍കണം. ഉപേക്ഷിച്ച വാഹനങ്ങള്‍ സംബന്ധിച്ച് പൊതുജനങ്ങള്‍ക്ക് 33238885 എന്ന വാട്ട്‌സ്ആപ്പ് നമ്പര്‍ വഴിയും അറിയിക്കാം.

Share this story