മഹ്‌റം വ്യവസ്ഥ ഒഴിവാക്കാനുള്ള അധികാരം തങ്ങള്‍ക്കില്ലെന്ന് ഹജ്ജ്, ഉംറ മന്ത്രാലയം

മഹ്‌റം വ്യവസ്ഥ ഒഴിവാക്കാനുള്ള അധികാരം തങ്ങള്‍ക്കില്ലെന്ന് ഹജ്ജ്, ഉംറ മന്ത്രാലയം

ജിദ്ദ: ഏത് പ്രായത്തിലുള്ള സ്ത്രീകള്‍ക്കുമുള്ള ഉംറ വിസക്ക് മഹ്‌റം (പുരുഷ രക്ഷാധികാരി) വ്യവസ്ഥ ഒഴിവാക്കുന്നത് തങ്ങളുടെ അധികാര പരിധിയില്‍ വരുന്നതല്ലെന്ന്് ഹജ്ജ്, ഉംറ മന്ത്രാലയം. മറ്റ് മന്ത്രാലയങ്ങളും വകുപ്പുകളുമാണ് ഇക്കാര്യം തീരുമാനിക്കേണ്ടതെന്ന് മന്ത്രാലയം വക്താവ് ഹാതിം ഖാദി അറിയിച്ചു.

മഹ്‌റം വ്യവസ്ഥ ഒഴിവാക്കാന്‍ മക്ക ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രിയുടെ ഹജ്ജ്, ഉംറ ദേശീയ സമിതി ഹജ്ജ്- ഉംറ മന്ത്രി മുഹമ്മദ് സ്വാലിഹ് ബന്‍തിനോട് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.

Share this story