സര്‍ക്കാര്‍ പദ്ധതികളുടെ കരാറുകളിലും സൗദിവത്കരണം

Share with your friends

റിയാദ്: സര്‍ക്കാര്‍ ഏജന്‍സികളും കമ്പനികളും നല്‍കുന്ന കരാറുകളില്‍ സൗദിവത്കരണം വര്‍ധിപ്പിക്കാന്‍ സൗദി അറേബ്യന്‍ തൊഴില്‍ മന്ത്രാലയം തീരുമാനിച്ചു. ഈ കരാറുകളുമായി ബന്ധപ്പെട്ട ചില തൊഴിലുകളില്‍ നൂറ് ശതമാനം വരെ സൗദിവത്കരണം നടത്താനും തീരുമാനിച്ചിട്ടുണ്ട്. ഇതിന് തൊഴില്‍ മന്ത്രി അഹ്മദ് അല്‍ റജ്ഹി അംഗീകാരം നല്‍കി.

സൗദി സര്‍ക്കാറിന് 51 ശതമാനമെങ്കിലും ഓഹരിയുള്ള കമ്പനികള്‍ നല്‍കുന്ന കരാര്‍ പദ്ധതികളുടെ സുരക്ഷ, ഐ ടി, പൊതുസേവനങ്ങള്‍, അഡ്മിനിസ്‌ട്രേഷന്‍, സപ്പോര്‍ട്ട് സര്‍വീസ് എന്നിവയുടെ സൂപ്പര്‍വൈസര്‍ ജോലികളില്‍ 100 ശതമാനമാണ് സൗദിവത്കരണം. അഥവ, ഈ ജോലിയില്‍ ഇനി പ്രവാസികളെ നിയമിക്കില്ല. ഉള്ളവര്‍ക്ക് ജോലി നഷ്ടപ്പെടുകയും ചെയ്യും. ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍, എക്യുപ്‌മെന്റ്, സിവില്‍ തുടങ്ങിയവയുടെ സൂപ്പര്‍വൈസര്‍ ജോലിയില്‍ 40 ശതമാനവും ടെക്‌നിക്കല്‍, ഓപറേഷനല്‍, പ്രൊഫഷനല്‍ ജോലിയില്‍ 30 ശതമാനവുമാണ് സൗദിവത്കരണം. ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍, എക്യുപ്‌മെന്റ്, സിവില്‍, സേഫ്റ്റി, ഐ ടി, പൊതുസേവനങ്ങള്‍ തുടങ്ങിയവയുടെ അഡ്മിന്‍ ജോലിയില്‍ 50 ശതമാനം സൗദിവത്കരണം നടത്തും.

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *