സൗദിയില്‍ രാത്രി ഷിഫ്റ്റില്‍ ജോലി ചെയ്യുന്നവര്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍

സൗദിയില്‍ രാത്രി ഷിഫ്റ്റില്‍ ജോലി ചെയ്യുന്നവര്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍

ജിദ്ദ: സൗദി അറേബ്യയില്‍ രാത്രി ജോലി ചെയ്യുന്നവര്‍ക്ക് കൂടുതല്‍ അവകാശങ്ങളും ആനുകൂല്യങ്ങളും ലഭിക്കും. രാത്രി 11 മുതല്‍ രാവിലെ ആറ് വരെ ജോലി ചെയ്യുന്നവരാണ് രാത്രിജോലിക്കാര്‍. ഈ സമയമല്ലാത്തത് സാധാരണ ജോലിയായിരിക്കും.

രാത്രി ജോലിക്കാര്‍ക്ക് തൊഴില്‍ സമയം ക്രമീകരിച്ചോ ഉയര്‍ന്ന വേതനം നല്‍കിയോ സമാന നേട്ടം ലഭിക്കുന്ന രീതിയിലോ നഷ്ടപരിഹാരം നല്‍കണം. മാത്രമല്ല, യാത്രാ അലവന്‍സ് നല്‍കണം. രാത്രി ജോലിയുടെ സ്വഭാവമനുസരിച്ചുള്ള അലവന്‍സും നല്‍കണം. മൂന്ന് മാസത്തില്‍ കൂടുതല്‍ ഒരാളെ രാത്രി ഷിഫ്റ്റിന് ഇടരുത്. ഗര്‍ഭിണികളെയും രാത്രിജോലി ചെയ്യാന്‍ ആരോഗ്യപരമായി പ്രയാസമുള്ളവരെയും രാത്രി നിയോഗിക്കരുത്.

Share this story