അനുവാചകരെ കീഴടക്കി ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവം

അനുവാചകരെ കീഴടക്കി ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവം

 

അനുവാചകരെ കീഴടക്കി ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവം

റിപ്പോർട്ട്: മുഹമ്മദ് ഖാദർ നവാസ്‌


ഇന്ത്യയിൽ നടക്കുന്നത് ഏക ഭാഷാ സംസ്കാരം പ്രചരിപ്പിക്കാനുള്ള ഫാസിസ്റ്റ് നീക്കം: ഗുൽസാർ

ഷാർജ: പുസ്തകങ്ങൾക്ക് മനുഷ്യമനസ്സിനെ എത്രമാത്രം കീഴടക്കാൻ കഴിയുമെന്നത് ഷാർജ രാജ്യാന്തര പുസ്തക മേളയിലെത്തിയാൽ മനസിലാക്കുവാൻ കഴിയുമെന്ന് കവിയും ഗാനരചയിതാവുമായ ഗുൽസാർ. ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിവിധ ഭാഷകളിൽനിന്നും കടംകൊണ്ടതാണ് ഇന്ത്യൻ സംസ്കാരം. എല്ലാ ഇന്ത്യൻ ഭാഷകൾക്കും തനത് പൈതൃകമുണ്ട്. എന്നാലിന്ന് ഏക ഭാഷാ സംസ്കാരം പ്രചരിപ്പിക്കുവാനുള്ള ഫാസിസ്റ്റ് നീക്കമാണ് നടക്കുന്നതെന്നും തികച്ചും തെറ്റായ നീക്കമാണിതെന്നും അദ്ദേഹം പറഞ്ഞു. ആധുനിക സാഹിത്യത്തോടുപോലും കിടപിടിക്കുന്നതാണ് ടാഗോറിൻ്റെ രചനകൾ. പതിനേഴ് വർഷങ്ങൾ ബംഗാളിഭാഷ പഠിച്ചതിനു ശേഷമാണ് താൻ ടാഗോറിൻ്റെ പുസ്തകങ്ങൾ തർജ്‌മ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

സ്മാർട്ട് ഉപകരണങ്ങൾ വർധിച്ചുവരുന്ന ഇക്കാലത്തും വായന മരിക്കുന്നില്ലായെന്നത് വലിയ ആശ്വാസമാണ് നൽകുന്നതെന്നും ഷാർജ അന്താരാഷ്ട്ര പുസ്തകമേള വലിയൊരു അനുഭവമായി കണക്കാക്കുന്നതായും ഗുൽസാർ പറഞ്ഞു. ഇടയ്ക്ക് കവിത ചൊല്ലി അദ്ദേഹം സദസിനെ മായികലോകത്തേക്ക് കൂട്ടിക്കൊണ്ടു പോയി. യിത്ന ക്യൂണ് സിഖായെ ജാ രഹി ഹോ സിന്ദഗി… ഹമെയിൻ കൗൻ സെ സദിയാൻ ഗുസാർണി ഹായ് യഹാൻ… ഗുൽസാറിൻറെ കയ്യൊപ്പ് പതിഞ്ഞ ഒട്ടേറെ കവിതകൾ. അനുവാജകരുടെ ഹൃദയത്തിൽനിന്നും മാഞ്ഞു പോകാതെ അനുരണനങ്ങൾ സൃഷ്ടിച്ചു കൊണ്ടിരിക്കും തീർച്ച.

Share this story