വാനിലേക്കുയര്‍ന്നു, ഇമാറാത്തി ആഭിജാത്യം

വാനിലേക്കുയര്‍ന്നു, ഇമാറാത്തി ആഭിജാത്യം

അബുദബി: ഇമാറാത്തി പൈതൃകവും അന്തസ്സും വാനിലേക്കുയര്‍ത്തി ദേശീയ പതാക ദിനം. യു എ ഇയില്‍ ഒന്നടങ്കവും ഇമാറാത്തി സാന്നിദ്ധ്യമുള്ള ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും ഇന്ന് രാവിലെ പതിനൊന്നിന് ഒരേസമയം ലക്ഷക്കണക്കിന് ദേശീയ പതാകകള്‍ ആകാശത്തിലേക്കുയര്‍ന്നു.

Image

രാജ്യത്തെ സ്‌കൂളുകളിലും മന്ത്രാലയങ്ങളിലും സര്‍ക്കാര്‍ സ്ഥാപനങ്ങളിലും മറ്റും ഒരേസമയം പതാക ഉയര്‍ത്തി. പ്രാദേശിക സമയമനുസരിച്ച് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ എംബസികളിലും മറ്റും പതാക ഉയര്‍ത്തി.

Image

യു എ ഇ ദേശീയ പതാകയെ കുറിച്ച് അറിയേണ്ടതെല്ലാം

അബുദബി: യു എ ഇ രാജ്യം സ്ഥാപിച്ചതിന് ശേഷം ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ ആല്‍ നഹ്യാന്‍ ആണ് 1971 ഡിസംബര്‍ രണ്ടിന് ദേശീയ പതാക ഉയര്‍ത്തിയത്. പച്ച, വെള്ള, കറുപ്പ്, ചുവപ്പ് നിറങ്ങളിലാണ് പതാക. അറബ് സമൂഹത്തിന്റെ ഐക്യത്തെയാണ് ഈ നിറങ്ങള്‍ വിളംബരം ചെയ്യുന്നത്.

അബ്ദുല്ല മുഹമ്മദ് അല്‍ മായിന ആണ് പതാക രൂപകല്പന ചെയ്തത്. ഇദ്ദേഹം പിന്നീട് വിദേശകാര്യ മന്ത്രിയായി. കഠിനാദ്ധ്വാനത്തെയും ധീരതയെയും കരുത്തിനെയുമാണ് ചുവപ്പ് കാണിക്കുന്നത്. പ്രതീക്ഷ, സന്തോഷം, സ്‌നേഹം, ശുഭപ്രതീക്ഷ എന്നിവയാണ് പച്ച കൊണ്ട് ഉദ്ദേശിക്കുന്നത്. സമാധാനവും സത്യസന്ധതയുമാണ് വെള്ള. ശത്രുക്കളുടെ പരാജയത്തെയും മാനസിക ശക്തിയെയുമാണ് കറുപ്പ് പ്രതിനിധീകരിക്കുന്നത്. എണ്ണയെയല്ല കറുപ്പ് സൂചിപ്പിക്കുന്നത്.

 

Share this story