അബൂബക്കർ അൽ ബഗ്ദാദിയുടെ സഹോദരിയെ പിടികൂടി

അബൂബക്കർ അൽ ബഗ്ദാദിയുടെ സഹോദരിയെ പിടികൂടി

വാഷിംഗ്ടൺ: കൊല്ലപ്പെട്ട ഐ എസ് നേതാവ് അബുബക്കർ അൽ ബഗ്ദാദിയുടെ മൂത്ത സഹോദരിയെ തുർക്കി പിടികൂടി. യു എസ് സെൻട്രൽ കമാണ്ടർ ജനറൽ കെന്നത് മകിൻസി ആണ് ഇക്കാര്യം അറിയിച്ചത്.

വടക്കുപടിഞ്ഞാറൻ സിറിയയിൽ നടത്തിയ തിരച്ചിലിലാണ് 65കാരിയായ റസ്മിയ അവദിനെയും ഭർത്താവിനെയും മരുമകളെയും അഞ്ച് കുട്ടികളെയും പിടികൂടിയത്. അലെപ്പോയിലെ അസസ് നഗരത്തിന് സമീപം താമസിക്കുകയായിരുന്നു ഇവർ. ട്രെയിലർ കണ്ടെയ്നറിൽ നിന്നാണ് തുർക്കി സൈന്യം ഇവരെ പിടികൂടിയത്.

Share this story