കുവൈത്തിലെ ഇറാദ ചത്വരത്തില്‍ വീണ്ടും പ്രക്ഷോഭകരെത്തി; പ്രധാനമന്ത്രിയെ പുറത്താക്കണമെന്ന് ആവശ്യം

കുവൈത്തിലെ ഇറാദ ചത്വരത്തില്‍ വീണ്ടും പ്രക്ഷോഭകരെത്തി; പ്രധാനമന്ത്രിയെ പുറത്താക്കണമെന്ന് ആവശ്യം

കുവൈത്ത് സിറ്റി: വര്‍ഷങ്ങളുടെ ഇടവേളക്ക് ശേഷം കുവൈത്തിലെ ഇറാദ ചത്വരത്തില്‍ പ്രക്ഷോഭകര്‍ ഒത്തുകൂടി. പാര്‍ലിമെന്റംഗം സ്വാലിഹ് അല്‍ മുല്ല ട്വിറ്ററിലൂടെ നടത്തിയ സമരാഹ്വാനം മുന്‍ എം പിമാരും സാമൂഹിക പ്രവര്‍ത്തകരും അടക്കം നിരവധി പൗരന്മാരും ബദുക്കളും ഏറ്റെടുക്കുകയായിരുന്നു.

ബുധനാഴ്ച രാത്രിയാണ് ചത്വരത്തില്‍ പ്രതിഷേധക്കാര്‍ ഒത്തുകൂടിയത്. വായ്പയും പലിശയും റദ്ദാക്കുക എന്നതാണ് പ്രധാന ആവശ്യം. പൗരത്വം, പൂര്‍ണ്ണ പൗരത്വം, അഴിമതിവിരുദ്ധത തുടങ്ങിയവയാണ് ആവശ്യം. ദേശീയ അസംബ്ലി സ്പീക്കര്‍ മര്‍സൂഖ് അല്‍ ഗാനിം, പ്രധാനമനന്ത്രി ജാബിര്‍ അല്‍ മുബാറക് അല്‍ ഹമദ് അല്‍ സ്വബാഹ് എന്നിവരെ പുറത്താക്കി പുതിയ സര്‍ക്കാര്‍ വേണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.

Share this story