100 കോടി ഡോളറിന്റെ ഓഹരികള്‍ ജീവനക്കാര്‍ക്ക് മാറ്റിവെച്ച് അരാംകോ

100 കോടി ഡോളറിന്റെ ഓഹരികള്‍ ജീവനക്കാര്‍ക്ക് മാറ്റിവെച്ച് അരാംകോ

റിയാദ്: ഓഹരി വിപണിയിലേക്ക് പ്രവേശിക്കുന്ന സൗദി അറേബ്യന്‍ എണ്ണക്കമ്പനി അരാംകോയുടെ 100 കോടി ഡോളര്‍ വരുന്ന ഓഹരികള്‍ കമ്പനിയുടെ ജീവനക്കാര്‍ക്കായി മാറ്റിവെക്കും. എക്‌സിക്യൂട്ടീവുകള്‍ക്കും മറ്റ് ജീവനക്കാര്‍ക്കുമുള്ള ഇന്‍സെന്റീവ് എന്ന നിലക്കാണ് ഇതുണ്ടാകുക.

പ്രത്യേക മാനദണ്ഡപ്രകാരമായിരിക്കും ഈ ഓഹരികള്‍ ജീവനക്കാര്‍ക്ക് വാങ്ങാനാകുക. അരാംകോയിലെ മുക്കാല്‍ ലക്ഷത്തോളം ജീവനക്കാര്‍ക്ക് ഇത് ഗുണപ്രദമാകും.

Share this story