പരിപാടികളിലും ടൂര്‍ണമെന്റുകളിലും പങ്കെടുക്കാന്‍ പ്രത്യേക വിസയുമായി ഖത്തര്‍

പരിപാടികളിലും ടൂര്‍ണമെന്റുകളിലും പങ്കെടുക്കാന്‍ പ്രത്യേക വിസയുമായി ഖത്തര്‍

ദോഹ: രാജ്യത്ത് നടക്കുന്ന വിവിധ പരിപാടികളില്‍ സംബന്ധിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പ്രത്യേക വിസയുമായി ഖത്തര്‍. ഇതിനായി പ്രത്യേക ഇ പോര്‍ട്ടലും തുറന്നിട്ടുണ്ട്.

രാജ്യത്ത് വര്‍ഷമുടനീളം നടക്കുന്ന കായിക, സാംസ്‌കാരിക, വിനോദസഞ്ചാര പരിപാടികളില്‍ പങ്കെടുക്കാന്‍ ലക്ഷ്യമിടുന്നവര്‍ക്കാണ് ഈ വിസ. യാത്രയുടെ 90 ദിവസം മുമ്പ് വരെ വിസക്ക് അപേക്ഷിക്കാം. കുറഞ്ഞത് നാല് ദിവസം മുമ്പെങ്കിലും അപേക്ഷിക്കണം. കുറഞ്ഞത് ആറ് മാസം കാലാവധിയുള്ള പാസ്സ്‌പോര്‍ട്ട് വേണം. രക്ഷിതാക്കളുടെ പാസ്സ്‌പോര്‍ട്ടിനൊപ്പം രജിസ്റ്റര്‍ ചെയ്ത കുട്ടികള്‍ക്ക് ഇങ്ങനെ വിസ  ലഭിക്കില്ല. Qatar Visa e-portal എന്നാണ് സൈറ്റിന്റെ പേര്.

Share this story