യു എ ഇയില്‍ രണ്ടര ലക്ഷത്തിലേറെ തൊഴിലവസരങ്ങളോ? ക്ലിക്ക് ചെയ്യരുതേ തട്ടിപ്പിന്റെ ആ നൂല്‍

യു എ ഇയില്‍ രണ്ടര ലക്ഷത്തിലേറെ തൊഴിലവസരങ്ങളോ? ക്ലിക്ക് ചെയ്യരുതേ തട്ടിപ്പിന്റെ ആ നൂല്‍

അബൂദബി: യു എ ഇയില്‍ രണ്ടര ലക്ഷത്തിലേറെ തൊഴിലവസരങ്ങളുണ്ടെന്ന പരസ്യം വ്യാജമാണെന്നും ഇത് തൊഴില്‍ തട്ടിപ്പാണെന്നും മുന്നറിയിപ്പ്. ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വിസ്ഡം ജോബ്‌സ് എന്ന കമ്പനിയാണ് ഈ തട്ടിപ്പിന് പിന്നില്‍.

ഇവര്‍ പ്രചരിപ്പിക്കുന്ന ഓണ്‍ലൈന്‍ ലിങ്കിന്‍ കയറിയാല്‍ വ്യക്തിഗത വിവരങ്ങള്‍ പൂരിപ്പിക്കാനും സി വി അപ്ലോഡ് ചെയ്യാനും പറയും. അതുചെയ്താല്‍ ഉടനെ നിങ്ങള്‍ ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെട്ടു എന്ന മെസ്സേജ് വരും. തുടര്‍ന്ന് ഫോണ്‍ ഇന്റര്‍വ്യൂ ആയിരിക്കും. വിസ്ഡം ജോബിന്റെ ഹൈദരാബാദ് ഓഫീസിലെ കാള്‍ സെന്ററില്‍ നിന്നാകും ഫോണ്‍ അഭിമുഖം.

തുടര്‍ന്ന് സി വി അയക്കാന്‍ 380 ദിര്‍ഹം (7600 രൂപ) നല്‍കാന്‍ പറയും. ഇങ്ങനെ ചെയ്താല്‍ വിവിധ ഫീസുകളും മറ്റും പറഞ്ഞ് ഒരു ലക്ഷത്തോളം രൂപ ഇവര്‍ അടിച്ചെടുക്കും. വിസ്ഡം ജോബ് നല്‍കിയ തൊഴിലവസരങ്ങളില്‍ യു എ ഇയിലെ 20 കമ്പനികളുടെ പേര് നല്‍കിയിട്ടുണ്ട്. എന്നാല്‍, ഇവയൊന്നും തൊഴിലവസര പരസ്യം ചെയ്തിട്ടില്ല.

Share this story