കുവൈത്ത് ആഭ്യന്തര, പ്രതിരോധ മന്ത്രിമാര്‍ പരസ്യമായി ‘ഏറ്റുമുട്ടി’

കുവൈത്ത് ആഭ്യന്തര, പ്രതിരോധ മന്ത്രിമാര്‍ പരസ്യമായി ‘ഏറ്റുമുട്ടി’

കുവൈത്ത് സിറ്റി: കുവൈത്ത് ആഭ്യന്തര മന്ത്രിയും പ്രതിരോധ മന്ത്രിയും ട്വിറ്ററില്‍ പൊരിഞ്ഞ പോര്. സര്‍ക്കാര്‍ രാജി സമര്‍പ്പിച്ച് രണ്ട് ദിവസത്തിനുള്ളില്‍ ചേരിപ്പോര് മറനീക്കിയത്.

2013- 16 കാലയളവില്‍ പ്രതിരോധ മന്ത്രിയായിരുന്നു നിലവിലെ ആഭ്യന്തര മന്ത്രിയായ ശൈഖ് ഖാലിദ് അല്‍ ജര്‍റ അല്‍ സബാഹ്. 2017ല്‍ പ്രതിരോധ മന്ത്രിയായ ആളാണ് ശൈഖ് നാസര്‍ സബാഹ് അല്‍ അഹ്മദ് അല്‍ സബാഹ്. ഇരുവരുമാണ് ട്വിറ്ററില്‍ വിഴുപ്പലക്കല്‍ ആരംഭിച്ചത്.

കുവൈത്തില്‍ അപൂര്‍വ്വമാണ് ഇത്തരം പ്രവണത. ശൈഖ് ഖാലിദ് പ്രതിരോധ മന്ത്രിയായിരുന്നപ്പോള്‍ നടന്ന സൈന്യത്തിലെ 240 മില്യന്‍ ദിനാറിന്റെ അഴിമതി താനാണ് പുറത്തുകൊണ്ടുവന്നത് എന്ന് ശൈഖ് നാസര്‍ ആണ് ആദ്യം ട്വിറ്ററില്‍ വെടിപൊട്ടിച്ചത്. യഥാര്‍ഥ പൗരന്മാര്‍ ഇങ്ങനെ ചെയ്യില്ലെന്നായിരുന്നു ശൈഖ് ഖാലിദിന്റെ മറുപടി. തന്റെ നിരപരാധിത്വം കോടതിയില്‍ തെളിയിക്കാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

Share this story