ബഹറൈനിലേക്ക് പുതിയ കോസ് വേ നിര്‍മ്മിക്കാന്‍ സൗദി

ബഹറൈനിലേക്ക് പുതിയ കോസ് വേ നിര്‍മ്മിക്കാന്‍ സൗദി

റിയാദ്: സൗദി അറേബ്യയെയും ബഹറൈനെയും കരമാര്‍ഗ്ഗം ബന്ധിപ്പിക്കുന്ന കിംഗ് ഫഹദ് കോസ് വേ വികസിപ്പിക്കുന്നു. ബഹറൈനിലേക്ക് രണ്ടാമതൊരു കോസ് വേ നിര്‍മ്മിക്കാനും സൗദിക്ക് പദ്ധതിയുണ്ട്.

വാഹനങ്ങളുടെ ആധിക്യം കാരണം 25 കിലോമീറ്റര്‍ നീളുന്ന സമാന്തര പാലം നിര്‍മ്മിക്കും. രണ്ട് റെയില്‍വേ ട്രാക്കുകളും പദ്ധതിയിലുണ്ട്. ഇതിനായി വിവിധ അന്താരാഷ്ട്ര കമ്പനികളുമായി കരാറിലെത്തി.

Share this story