ദോഹ മെട്രോ ഗോള്‍ഡ് ലൈന്‍ സര്‍വീസ് ആരംഭിച്ചു; റെഡ്‌ലൈന്‍ ട്രാവല്‍ കാര്‍ഡ് ഉപയോഗിക്കാം

ദോഹ മെട്രോ ഗോള്‍ഡ് ലൈന്‍ സര്‍വീസ് ആരംഭിച്ചു; റെഡ്‌ലൈന്‍ ട്രാവല്‍ കാര്‍ഡ് ഉപയോഗിക്കാം

ദോഹ: ദോഹ മെട്രോയുടെ ഗോള്‍ഡ് ലൈനിലും സര്‍വീസ് ആരംഭിച്ചു. ഇന്ന് രാവിലെയാണ് ഗോള്‍ഡ് ലൈനില്‍ മെട്രോ ട്രെയിനുകള്‍ പൊതുജനങ്ങള്‍ക്കായി ഓടിത്തുടങ്ങിയത്.

രണ്ട് സ്‌റ്റേഷനുകള്‍ക്കിടയിലെ ഒറ്റത്തവണ യാത്രയുടെ നിരക്ക് രണ്ട് റിയാലാണ്. നേരത്തെ റെഡ് ലൈനിന് വേണ്ടി പുറത്തിറക്കിയ സ്റ്റാന്‍ഡേര്‍ഡ്, ഗോള്‍ഡ്ക്ലബ് ട്രാവല്‍ കാര്‍ഡ് ഗോള്‍ഡ് ലൈനിനും ഉപയോഗിക്കാം. റാസ് ബു അബൂദ് സ്‌റ്റേഷന്‍ മുതല്‍ അല്‍ അസീസിയ്യ സ്‌റ്റേഷന്‍ വരെയാണ് ഈ പാത. റെഡ് ലൈനിലേത് പോലെ രാവിലെ ആറ് മുതല്‍ രാത്രി 10.40 വരെയാണ് സര്‍വീസ് സമയം. വെള്ളിയാഴ്ചകളില്‍ ഉച്ചക്ക് രണ്ട് മണിക്കാണ് സര്‍വീസ് ആരംഭിക്കുക.

Share this story