കുവൈത്തിലെ സ്വകാര്യ സ്‌കൂളുകളില്‍ ഈ അധ്യയന വര്‍ഷം ഫീസ് വര്‍ധനയില്ല

കുവൈത്തിലെ സ്വകാര്യ സ്‌കൂളുകളില്‍ ഈ അധ്യയന വര്‍ഷം ഫീസ് വര്‍ധനയില്ല

കുവൈത്ത് സിറ്റി: ഈ അധ്യയന വര്‍ഷം കുവൈത്തിലെ സ്വകാര്യ സ്‌കൂളുകള്‍ക്ക് ഫീസ് വര്‍ധിപ്പിക്കാനാകില്ല. ഇന്ത്യന്‍, പാക്കിസ്ഥാനി, അറബ്, ബ്രിട്ടീഷ് അടക്കമുള്ള സ്‌കൂളുകള്‍ക്ക് ഇത് ബാധകമാണ്.

സ്വകാര്യ സ്‌കൂളുകൾ ഫീസ് വര്‍ധിപ്പിക്കുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ വിദ്യാഭ്യാസ മന്ത്രാലയത്തിലെ സ്വകാര്യ വിദ്യാഭ്യാസ ഡയറക്ടറേറ്റ് പ്രത്യേക നിരീക്ഷണം നടത്തും.

Share this story