പുഷ്പ പരവതാനിക്ക് ഇന്ത്യയില്‍ നിന്നെത്തിയത് നാല്‍പ്പതിനായിരം കിലോ ചെട്ടിപ്പൂ

പുഷ്പ പരവതാനിക്ക് ഇന്ത്യയില്‍ നിന്നെത്തിയത് നാല്‍പ്പതിനായിരം കിലോ ചെട്ടിപ്പൂ

ദുബൈ: ലോകത്തെ ഏറ്റവും വലിയ പുഷ്പ പരവതാനി നിര്‍മിക്കാന്‍ ഇന്ത്യയില്‍ നിന്ന് വന്നത് 41,444 കിലോ ചെട്ടിപ്പൂ. ബെംഗളൂരു വിമാനത്താവളത്തില്‍ നിന്നാണ് ഇത് അയച്ചത്.

ദുബൈ ഫെസ്റ്റിവല്‍ സിറ്റിയില്‍ കഴിഞ്ഞയാഴ്ച സഹിഷ്ണുതാ പുഷ്പങ്ങള്‍ എന്ന പേരില്‍ ഗിന്നസ് ബുക്കില്‍ പ്രവേശിച്ച പുഷ്പ പരവതാനി നിര്‍മിച്ചിരുന്നു. കര്‍ണാടകയിലെ ദേവനഹള്ളി, ചികബല്ലാപൂര്‍ തുടങ്ങിയയിടങ്ങളില്‍ നിന്നാണ് പൂക്കള്‍ ശേഖരിച്ചത്. ചാര്‍ട്ടര്‍ ചെയ്ത ബോയിംഗ് 777 ചരക്കുവിമാനത്തിലാണ് ഇത് ദുബൈയിലെത്തിച്ചത്.

Share this story