ഗള്‍ഫ് കപ്പില്‍ യു എ ഇക്കും ഇറാഖിനും ആദ്യ ജയം

ഗള്‍ഫ് കപ്പില്‍ യു എ ഇക്കും ഇറാഖിനും ആദ്യ ജയം

ദോഹ: അറേബ്യന്‍ ഗള്‍ഫ് കപ്പിലെ ആദ്യ വിജയം ഇറാഖിനും യു എ ഇക്കും. ആതിഥേയരായ ഖത്തറിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ഇറാഖ് ഞെട്ടിക്കുന്ന വിജയം നേടിയത്. അലി മബ്ഖൂതിന്റെ ഹാട്രിക്കിലാണ് യമനെ യു എ ഇ തറപറ്റിച്ചത്. സ്‌കോര്‍ 3- 0.

വര്‍ണാഭമായ ചടങ്ങുകളോടെയാണ് ഗള്‍ഫ് കപ്പിന്റെ 24ാം പതിപ്പിന് ദോഹയില്‍ തുടക്കമായത്. ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനി ഖലീഫ അന്താരാഷ്ട്ര സ്‌റ്റേഡിയത്തില്‍ ഗള്‍ഫ് കപ്പ് ഉദ്ഘാടനം ചെയ്തു.

Share this story