സൗദി കിരീടാവകാശിക്ക് ഇമാറാത്തിന്റെ ഗംഭീര വരവേല്‍പ്പ്

സൗദി കിരീടാവകാശിക്ക് ഇമാറാത്തിന്റെ ഗംഭീര വരവേല്‍പ്പ്

അബുദബി: സൗദി അറേബ്യന്‍ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന് യു എ ഇയില്‍ ഊഷ്മള വരവേല്‍പ്പ്. അബുദബി കിരീടാവകാശിയും യു എ ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമ്മാണ്ടറുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ അദ്ദേഹത്തെ സ്വീകരിച്ചു.

വിവിധ ധാരണാപത്രങ്ങള്‍ ഇരുവരും ഒപ്പുവെച്ചു. സൗദി- യു എ ഇ തമ്മിലുള്ള ഏഴ് സംരംഭങ്ങള്‍ വിശകലനം ചെയ്തു. അല്‍ വതന്‍ കൊട്ടാരത്തിലായിരുന്നു ഔദ്യോഗിക സ്വീകരണം.

Share this story