ഷാർജ ടൂറിസം ഫോട്ടോഗ്രാഫി അവാർഡ് കമാൽ കാസിമിന്

ഷാർജ ടൂറിസം ഫോട്ടോഗ്രാഫി അവാർഡ് കമാൽ കാസിമിന്

റിപ്പോർട്ട് : മുഹമ്മദ് ഖാദർ നവാസ്


ഷാർജ കോമേഴ്സ് ആൻഡ് ടൂറിസം ഡിപ്പാർട്‌മെന്റ് അതോറിറ്റി സംഘടിപ്പിച്ച ‘ഷാർജ വേൾഡ് ചാമ്പ്യൻഷിപ്പ് 2019’ ന്റെ ഭാഗമായി നടത്തിയ മീഡിയ അവാർഡിൽ ബെസ്റ്റ് ഫോട്ടോജേർണലിസ്റ്റിനുള്ള അവാർഡ് മലയാളിയും, ഗൾഫ് ടുഡേ ഇംഗ്ലീഷ് ദിനപത്രത്തിലെ ഫോട്ടോജേർണലിസ്റ്റുമായ തൃശ്ശൂർ ചാവക്കാട് സ്വദേശി കമാൽ കാസിം അർഹനായി. ഡിസംബർ പതിനേഴുമുതൽ ഇരുപത്തൊന്നുവരെ ഷാർജ കോർണീഷിലെ ഖാലിദ് ലഗൂണിൽ നടന്ന അന്താരാഷ്ട്ര സ്പീഡ്ബോട്ട് മത്സരത്തിലെ കമാൽ കാസിം പകർത്തിയ ഫോട്ടോകൾക്കായിരുന്നു അവാർഡ്. ക്യാഷ് പ്രൈസും പ്രശംസാപത്രവും അടങ്ങുന്നതാണ് അവാർഡ്.

ഷാർജ ടൂറിസം ഫോട്ടോഗ്രാഫി അവാർഡ് കമാൽ കാസിമിന്

പതിനഞ്ചുവർഷത്തോളമായി ഗൾഫ് ടുഡേ ദിനപത്രത്തിൽ ജോലിനോക്കുന്ന കമാൽ കാസിം ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിനോടനുബന്ധിച്ചു നടത്തിയിരുന്ന മീഡിയ ഫോട്ടോഗ്രാഫിമത്സരങ്ങളിൽ തുടർച്ചയായി ഏഴു തവണയും, എല്ലാ വർഷവും ഗ്ലോബൽ വില്ലേജിന്റെ ഭാഗമായി നടത്തിവരുന്ന ഫോട്ടോഗ്രാഫി മത്സരങ്ങളിൽ മൂന്ന് തവണയും, ഷാർജ ആസ്ഥാനമായി പ്രവർത്തിക്കുന്ന തരിയം ഫൗണ്ടേഷന്റെ ഫോട്ടോഗ്രാഫി അവാർഡ് രണ്ടു തവണയും നേടിയിട്ടുണ്ട്. കൂടാതെ നിരവധി അന്താരാഷ്ട്രപുരസ്‌കാരങ്ങൾ അടക്കം നാല്പത്തിയൊന്നോളം ഫോട്ടോഗ്രാഫി അവാർഡുകൾ കമാൽ കാസിമിനെ തേടിയെത്തിയിട്ടുണ്ട്.

സുനാമി, ജലക്ഷാമം, ഇന്ത്യ അറബ് സാംസ്‌കാരികസൗഹൃദം, എന്നി ഫോട്ടോഗ്രാഫി പ്രദർശനങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടവയായിരുന്നു. ഷമീമ കമാൽ ഭാര്യയും, വിദ്യാർത്ഥികളായ ഷാഹീൻഷാ കമാൽ, റിയ നൗറീൻ കമാൽ എന്നിവർ മക്കളാണ്.

Share this story