യുഎഇയിൽ കപ്പലിലെ തീപിടുത്തം; മരണം നാലായി

യുഎഇയിൽ കപ്പലിലെ തീപിടുത്തം; മരണം നാലായി

ഷാർജ: ബുധനാഴ്ച ഷാർജ തീരത്ത് കപ്പലിലുണ്ടായ തീപിടുത്തത്തിൽ മരണം നാലായി. കാണാതായവർക്കായി ഞായറാഴ്ച കടലിൽ നടത്തിയ തെരച്ചിലിലാണ് രണ്ട് പേരുടെ മൃതദേഹങ്ങൾ കൂടി കണ്ടെത്തിയത്. ഇവർ ബംഗ്ലാദേശ്, ആഫ്രിക്കൻ പൗരന്മാരാണെന്നാണ് റിപ്പോർട്ടുകൾ. അപകടത്തിൽ നേരത്തെ രണ്ട് ഇന്ത്യക്കാർ മരിച്ചിരുന്നു

കഴിഞ്ഞ ദിവസം കണ്ടെത്തിയ മൃതദേഹങ്ങൾ കുവൈത്ത് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. അപകടസമയത്ത് 12 ജീവനക്കാരും 44 സാങ്കേതിക വിദഗ്ധരുമാണ് കപ്പലിലുണ്ടായിരുന്നത്. ഇനിയും കണ്ടെത്താനുള്ളവർക്കായി തെരച്ചിൽ തുടരുകയാണ്. ഇന്ത്യക്കാർക്ക് പുറമെ ബംഗ്ലാദേശ്, പാകിസ്ഥാൻ, എത്യോപ എന്നീ രാജ്യങ്ങളിലുള്ളവരാണ് കപ്പിലിലുണ്ടായിരുന്നത്.

Share this story