300 ദിർഹത്തിന് കേരളത്തിലേക്ക് പറക്കാം; പ്രഖ്യാപനവുമായി എയർ ഇന്ത്യ എക്‌സ്പ്രസ്

300 ദിർഹത്തിന് കേരളത്തിലേക്ക് പറക്കാം; പ്രഖ്യാപനവുമായി എയർ ഇന്ത്യ എക്‌സ്പ്രസ്

ദുബായ്: ഇന്ത്യൻ പ്രവാസികൾക്ക് ആഹ്‌ളാദം പകരുന്ന വാർത്തയുമായി എയർ ഇന്ത്യ എക്‌സ്പ്രസ്. നിശ്ചിത കാലയളവിൽ യാത്ര ചെയ്യുന്നവർക്ക് 300 ദിർഹത്തിൽ കുറഞ്ഞ നിരക്കുകളാണ് കേരളത്തിലേയ്ക്കടക്കം എയർ ഇന്ത്യ എക്‌സ്പ്രസ് ഇന്ന് പ്രഖ്യാപിച്ചത്. ഇന്നു(6) മുതൽ 10 വരെ എയർ ഇന്ത്യയിൽ ടിക്കറ്റ് ബുക്ക് ചെയ്ത് ഇന്നു മുതൽ ഒക്ടോബർ 24 വരെ യാത്ര ചെയ്യുന്നവർക്കാണ് ആനുകൂല്യം ലഭിക്കുക.

ഷാർജയിൽ നിന്ന് 269 ദിർഹം, ദുബായിൽ നിന്ന് 279, അബുദാബിയിൽ നിന്ന് 289, അൽഐൻ, റാസൽഖൈമ എന്നിവിടങ്ങളിൽ നിന്ന് 299 ദിർഹം വീതമാണ് കുറഞ്ഞ ടിക്കറ്റ് നിരക്ക്. അബുദാബി, ദുബായ്, ഷാർജ, അൽഐൻ, റാസൽഖൈമ എന്നിവിടങ്ങളിൽ നിന്ന് കൊച്ചി, കോഴിക്കോട്, കണ്ണൂർ, തിരുവനന്തപുരം, മംഗ്ലുരു, തിരുച്ചിറപ്പള്ളി, ഡൽഹി, ലകനൗ, ജയ്പൂർ, അമൃത് സർ, ഛഢിഗഡ്, വരാണസി, മുംബൈ, പൂനെ, സൂറത് എന്നിവിടങ്ങളിലേയ്ക്കു യാത്ര ചെയ്യുന്നവർക്ക് ആനുകൂല്യം സ്വന്തമാക്കാം.

വേനലവധിക്ക് നാട്ടിലേയ്ക്ക് പോകാൻ ആഗ്രഹിക്കുന്നവർക്ക് സുവർണാവസരമായിരിക്കും ഇത്. സാധാരണഗതിയിൽ അവധിക്കാലത്ത് ടിക്കറ്റ് നിരക്ക് കുത്തനെ ഉയരാറുണ്ട്. വിവരങ്ങൾക്ക്: 04 2079 400, 06 5970444.

Share this story