ഷാർജ ഇൻറർനാഷനൽ ഗവ.കമ്യൂണിക്കേഷൻ ഫോറത്തിൽ ബോളിവുഡ് താരം പ്രിയങ്കാ ചോപ്ര പങ്കെടുക്കും

ഷാർജ ഇൻറർനാഷനൽ ഗവ.കമ്യൂണിക്കേഷൻ ഫോറത്തിൽ ബോളിവുഡ് താരം പ്രിയങ്കാ ചോപ്ര പങ്കെടുക്കും

റിപ്പോർട്ട് : മുഹമ്മദ് ഖാദർ നവാസ്


ഷാർജ എക്‌സ്‌പോ സെന്ററിൽ മാർച്ച് നാലിന് ആരംഭിക്കുന്ന ഇൻറർനാഷനൽ ഗവ.കമ്യൂണിക്കേഷൻ ഫോറത്തിൽ ബോളിവുഡ് താരം പ്രിയങ്കാ ചോപ്ര പങ്കെടുക്കും. ഉദ്ഘാടന ദിവസം നടി ദൃശ്യ മാധ്യമങ്ങളെക്കുറിച്ച് പ്രസംഗിക്കും. ചലച്ചിത്രങ്ങൾ ജനങ്ങളുടെ അഭിപ്രായത്തെ സ്വാധീനിക്കുന്നതെന്തുകൊണ്ട് എന്ന വിഷയത്തിലാണ് പ്രിയ പ്രസംഗിക്കുക. സിനിമയുടെയും ടെലിവിഷന്റെയും ജനസ്വാധീനം ചർച്ചയ്ക്ക് വിധേയമാക്കും. മാധ്യമപ്രവർത്തകനും അറിയപ്പെടുന്ന ടെലിവിഷൻ അവതാരകനുമായ റായ അബി റാഷിദ് മോഡറേറ്റർ ആയിരിക്കും.

ഷാർജ ഇൻറർനാഷനൽ ഗവ.കമ്യൂണിക്കേഷൻ ഫോറത്തിൽ ബോളിവുഡ് താരം പ്രിയങ്കാ ചോപ്ര പങ്കെടുക്കും

60ലേറെ ചിത്രങ്ങളിൽ വേഷമിട്ടിട്ടുള്ള ബോളിവുഡിലെ തിരക്കുള്ള നായികയായ നടി ഹോളിവുഡ് ചിത്രങ്ങളിലും ടെലിവിഷൻ പരമ്പരകളിലും അഭിനയിച്ചുവരുന്നു. 2018ൽ ഫോർബ്‌സ് പ്രസിദ്ധീകരിച്ച ഏറ്റവും ശക്തയായ വനിതകളുടെ പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്. ആധുനിക മാധ്യമ വ്യക്തിത്വങ്ങളിൽ ഏറെ സ്വാധീനമുള്ളയാളാണ് പ്രിയങ്ക എന്നതിനാലാണ് ഈ വിഷയം അവതരിപ്പിക്കാൻ അവരെ തിരഞ്ഞെടുത്തതെന്ന് ഷാർജ ഗവ. മീഡിയാ ബ്യൂറോ ഡയറക്ടർ താരിഖ് സഈദ് പറഞ്ഞു. 2019ൽ യുണിസെഫിൻന്റെ ഗ്‌ളോബൽ ഗുഡ് വിൽ അംബാസഡറായിരുന്ന താരം ഹ്യുമാനിറ്റേറിയൻ അവാർഡും സ്വന്തമാക്കിയിട്ടുണ്ട്.

ഷാർജ ഇൻറർനാഷനൽ ഗവ.കമ്യൂണിക്കേഷൻ ഫോറത്തിൽ ബോളിവുഡ് താരം പ്രിയങ്കാ ചോപ്ര പങ്കെടുക്കും

16 രാജ്യങ്ങളിൽ നിന്ന് 64 ചിന്തകർ പങ്കെടുക്കുന്ന ഒൻപതാമത് രാജ്യാന്തര ഗവ.കമ്യൂണിക്കേഷൻ ഫോറം മാർച്ച് അഞ്ചിന് സമാപിക്കും. ഇന്ത്യയുൾപ്പെടെ 16 രാജ്യങ്ങളിൽ നിന്ന് 64 ചിന്തകർ പങ്കെടുക്കും. 15 പ്രധാന സെഷനുകൾ, 10 പ്രഭാഷണങ്ങൾ, 9 ശിൽപശാലകൾ, 20 പ്രത്യേക സെമിനാറുകൾ അടക്കം 57 പരിപാടികൾ രണ്ട് ദിവസങ്ങളിലായി അരങ്ങേറും.

യുഎഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ.സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ രക്ഷാകർതൃത്വത്തിലാണ് സമ്മേളനം. യുഎഇ, ഇന്ത്യ എന്നീ രാജ്യങ്ങൾ കൂടാതെ, ജോർദാൻ, ഈജിപ്ത്, സൗദി അറേബ്യ, ബഹ്‌റൈൻ, കുവൈത്ത്, അൾജീരിയ, മൊറോക്കോ, ലബനൻ, പലസ്തീൻ, ബൾഗേറിയ, യുഎസ്, കാനഡ, യുകെ, കൊളംബിയ എന്നീ രാജ്യങ്ങളും പങ്കെടുക്കുന്നു

ഷാർജ ഇൻറർനാഷനൽ ഗവ.കമ്യൂണിക്കേഷൻ ഫോറത്തിൽ ബോളിവുഡ് താരം പ്രിയങ്കാ ചോപ്ര പങ്കെടുക്കും

ജോബ് ഷാഡോവിങ്, സിനിമാ ഇൻഫ്‌ലുവൻസേഴ്‌സ്, ഫ്രീ യുവർ മൈൻഡ്, ഓൺ എയർ തുടങ്ങിയവയാണ് മറ്റു പ്രധാന ചർച്ചാസംവാദ വിഷയങ്ങൾ. ജോർദാൻ രാജകുമാരനും അറബ് തോട്ട് ഫോറമിന്റെ പ്രസിഡന്റും രക്ഷാധികാരിയുമായ അൽ ഹസൻ ബിൻ തലാൽ ആണ് പ്രധാന പ്രഭാഷകൻ. അഡ്‌നോക് ഗ്രൂപ്പ് സിഇഒയും നാഷനൽ മീഡിയാ കൗൺസിൽ ചെയർമാനുമായ ഡോ.സുൽത്താൻ ബിൻ അഹമദ് അൽ ജാബർ, കൊളംബിയ മുൻ പ്രസിഡന്റ് ജുആൻ മാനുവൽ സാന്റ് റോസ്, കാനഡ മുൻ ഗവർണർ ജനറലും കമാൻഡർ ഇൻ ചീഫുമായ മിഷേൽ ജീൻ, എഴുത്തുകാരനും ചിന്തകനുമായ ഡോ.മിഷിയോ കാകു എന്നിവരും പ്രസംഗിക്കും.

Share this story