കൊറോണ വൈറസ്: ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾക്ക് കുവൈത്ത് വിലക്കേർപ്പെടുത്തി

കൊറോണ വൈറസ്: ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾക്ക് കുവൈത്ത് വിലക്കേർപ്പെടുത്തി

കൊറോണ വൈറസ് ബാധ പടരുന്നത് കണക്കിലെടുത്ത് ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾക്ക് കുവൈത്ത് വിലക്കേർപ്പെടുത്തി. ശനിയാഴ്ച മുതൽ ഒരാഴ്ച കാലത്തേക്കാണ് വിലക്ക്. കരിപ്പൂരിൽ നിന്ന് ഇന്ന് പുലർച്ചെ പുറപ്പെടേണ്ട വിമാനം ഇതേ തുടർന്ന് റദ്ദാക്കി.

കഴിഞ്ഞ രാത്രിയാണ് വിലക്കേർപ്പെടുത്തിക്കൊണ്ടുള്ള ഉത്തരവ് വന്നത്. ഇന്ത്യക്കൊപ്പം ബംഗ്ലാദേശ്, ശ്രീലങ്ക, ഫിലിപ്പീൻസ്, ഈജിപ്ത്, സിറിയ, ലബനൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള വിമാനങ്ങൾക്കും വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

കുവൈത്തിൽ വരുന്ന വിദേശികൾ കൊറോണ വൈറസ് ബാധിതരല്ലെന്ന് കാണിച്ചു കൊണ്ടുള്ള ആരോഗ്യ കേന്ദ്രത്തിൽ നിന്നുള്ള സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് നേരത്തെ നിർദേശം പുറത്തിറക്കിയിരുന്നു. ഇന്ത്യ വിഷയത്തിൽ ഇടപെട്ടതോടെ ഈ നിയന്ത്രണം കുവൈത്ത് നീക്കുകയായിരുന്നു. പിന്നാലെയാണ് വിമാന സർവീസുകൾക്ക് വിലക്കേർപ്പെടുത്തിയത്.

Share this story