സൗദി അറേബ്യയിൽ ശനിയാഴ്ച മുതൽ പൊതുഗതാഗതം പൂർണമായും നിരോധിക്കുന്നു

സൗദി അറേബ്യയിൽ ശനിയാഴ്ച മുതൽ പൊതുഗതാഗതം പൂർണമായും നിരോധിക്കുന്നു

കൊവിഡ് 19 വ്യാപിക്കുന്ന സാഹചര്യത്തിൽ സൗദി അറേബ്യയിൽ ശനിയാഴ്ച മുതൽ പൊതുഗതാഗത സംവിധാനങ്ങൾ നിരോധിക്കുന്നു. ആഭ്യന്തര വിമാന, ബസ്, ട്രെയിൻ, ടാക്‌സി സർവീസുകളൊന്നും പ്രവർത്തിക്കില്ല

അവശ്യസർവീസ് ജീവനക്കാരെ കൊണ്ടുപോകുന്ന വാഹനങ്ങൾക്ക് മാത്രം സർവീസ് നടത്താം. രണ്ടാഴ്ചത്തേക്കാണ് പൊതുഗതാഗതം അവസാനിപ്പിക്കുന്നത്.

ആളുകൾ പുറത്തേക്കിറങ്ങുന്നത് പരമാവധി പിടിച്ചുനിർത്താനാണ് ഭരണകൂടത്തിന്റെ ശ്രമം. അന്താരാഷ്ട്ര അതിർത്തികളും വിമാന സർവീസുകളും സൗദി നേരത്തെ അടച്ചിരുന്നു. രാജ്യത്ത് ഇതുവരെ 274 പേർക്കാണ് കൊവിഡ് 19 ബാധിച്ചത്.

Share this story