ഉംറ വിസാ കാലാവധി കഴിഞ്ഞവര്‍ നടപടിയില്‍ നിന്ന് ഒഴിവാകാന്‍ അധികൃതരെ ബന്ധപ്പെടേണ്ട അവസാന തിയ്യതി ഇന്ന്

ഉംറ വിസാ കാലാവധി കഴിഞ്ഞവര്‍ നടപടിയില്‍ നിന്ന് ഒഴിവാകാന്‍ അധികൃതരെ ബന്ധപ്പെടേണ്ട അവസാന തിയ്യതി ഇന്ന്

റിയാദ്: രാജ്യത്ത് തങ്ങുന്ന കാലാവധി കഴിഞ്ഞ ഉംറ വിസക്കാര്‍ പിഴ അടക്കമുള്ള നിയമ നടപടികളില്‍ നിന്ന് ഒഴിവാകാന്‍ അധികൃതരെ ബന്ധപ്പെടേണ്ട അവസാന തിയ്യതി ഇന്ന്. കൊവിഡ്- 19 കാരണമുള്ള നിയന്ത്രണങ്ങളാല്‍ രാജ്യത്ത് കുടുങ്ങിയവരും അതേസമയം ഉംറ വിസാ കാലാവധി കഴിഞ്ഞവരുമായവര്‍ ധാരാളമുണ്ട്.

ഇന്ന് ഓഫീസ് സമയം അവസാനിക്കുന്നതിന് മുമ്പ് ബന്ധപ്പെടണമെന്ന് ഹജ്ജ്- ഉംറ മന്ത്രാലയവും ജവാസാതും അറിയിച്ചു. eservices.haj.gov.sa. എന്ന വെബ്‌സൈറ്റിലും അപേക്ഷ സമര്‍പ്പിക്കാം. ഇളവ് ലഭിച്ചില്ലെങ്കില്‍ കനത്ത പിഴയാണ് ഇത്തരക്കാരെ കാത്തിരിക്കുന്നത്.

Share this story