വീട്ടില്‍ കഴിയുന്ന ഫോട്ടോ പങ്കുവെച്ച് ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ്

വീട്ടില്‍ കഴിയുന്ന ഫോട്ടോ പങ്കുവെച്ച് ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ്

ദുബൈ: അണുനശീകരണ പദ്ധതിയുടെ പശ്ചാത്തലത്തില്‍ വീട്ടില്‍ തന്നെ കഴിഞ്ഞ് ഔദ്യോഗിക പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന വിവരങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ച് യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. കോവിഡിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ പൗരന്മാരും പ്രവാസികളും പുറത്തിറങ്ങാതിരിക്കാനുള്ള പ്രചോദന സന്ദേശമാണ് അദ്ദേഹം ഇതിലൂടെ കൈമാറിയത്.

ശൈഖ് മുഹമ്മദിന്റെ മകളാണ് ഇന്‍സ്റ്റഗ്രാമില്‍ അദ്ദേഹത്തിന്റെ ഫോട്ടോ പങ്കുവെച്ചത്. രാജ്യത്തെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നന്ദി പറയാനുള്ള ക്യാമ്പയിനും ശൈഖ് മുഹമ്മദ് തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ ആരംഭിച്ചിട്ടുണ്ട്.

Share this story