ഒമാനില്‍ 15 കോവിഡ് കേസുകള്‍ കൂടി; മൊത്തം 167

ഒമാനില്‍ 15 കോവിഡ് കേസുകള്‍ കൂടി; മൊത്തം 167
മസ്‌കത്ത്: രാജ്യത്ത് പുതിയ 15 കോവിഡ് കേസുകള്‍ കൂടി സ്ഥിരീകരിച്ചു. ഇതോടെ മൊത്തം കേസുകള്‍ 167 ആയി. 23 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്.

പുതിയ കേസുകളില്‍ അഞ്ചെണ്ണം കോവിഡ് രോഗികളുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ക്കാണ്. എട്ടെണ്ണം യാത്രയുമായി ബന്ധപ്പെട്ടാണ്. രണ്ടെണ്ണം പകര്‍ന്നതാണെന്ന സംശയമുണ്ട്.

മസ്‌കത്തില്‍ 107 കേസുകളാണുള്ളത്. ദാഖിലിയ്യയില്‍ 17ഉം നോര്‍ത്ത് ബാതിനയില്‍ 13ഉം സൗത്ത് ബാതിനയില്‍ എട്ടും ദോഫാറില്‍ ആറും സൗത്ത് അല്‍ ശര്‍ഖിയ്യ, ദാഹിറ, ബുറൈമി എന്നിവിടങ്ങളില്‍ ഓരോ വീതവും കേസുകളാണുള്ളത്.

Share this story