ബഹ്‌റൈനില്‍ ഹെല്‍ത്ത് സെന്ററുകളുടെ സമയത്തില്‍ മാറ്റം

ബഹ്‌റൈനില്‍ ഹെല്‍ത്ത് സെന്ററുകളുടെ സമയത്തില്‍ മാറ്റം
മനാമ: ഏപ്രില്‍ ഒന്ന് മുതല്‍ രാജ്യത്തെ ഹെല്‍ത്ത് സെന്ററുകളുടെ പ്രവൃത്തി സമയം മാറുമെന്ന് ആരോഗ്യ മന്ത്രാലയം. എല്ലാ ദിവസവും രാവിലെ ഏഴ് മുതല്‍ രാത്രി ഏഴ് വരെയായിരിക്കും ഹെല്‍ത്ത് സെന്ററുകള്‍ പ്രവര്‍ത്തിക്കുക.

അതേസമയം, നോര്‍ത്ത് മുഹര്‍റഖ് ഹെല്‍ത്ത് സെന്റര്‍, യൂസുഫ് എന്‍ജിനീയര്‍ ഹെല്‍ത്ത് സെന്റര്‍, രിഫയിലെ ഹമദ് കാനൂ ഹെല്‍ത്ത് സെന്റര്‍ തുടങ്ങിയ 24 മണിക്കൂറും പ്രവര്‍ത്തിക്കും.

മുഹമ്മദ് ജാസിം ഹെല്‍ത്ത് സെന്റര്‍ രാവിലെ ഏഴ് മുതല്‍ രാത്രി 11 വരെയും ശൈഖ് സല്‍മാന്‍ ഹെല്‍ത്ത് സെന്റര്‍ രാവിലെ ഏഴ് മുതല്‍ ഉച്ചക്ക് 2.15 വരെയുമാണ് പ്രവര്‍ത്തിക്കുക. മറ്റ് ഹെല്‍ത്ത് സെന്ററുകളിലെ രോഗികളെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കേന്ദ്രങ്ങള്‍ ചികിത്സിക്കും.

Share this story