ഒമാനില്‍ ഏപ്രില്‍ ഒന്ന് മുതല്‍ ഗവര്‍ണറേറ്റുകള്‍ക്കിടയില്‍ സഞ്ചരിക്കാനാകില്ല

ഒമാനില്‍ ഏപ്രില്‍ ഒന്ന് മുതല്‍ ഗവര്‍ണറേറ്റുകള്‍ക്കിടയില്‍ സഞ്ചരിക്കാനാകില്ല

മസ്‌കത്ത്: കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി ഏപ്രില്‍ ഒന്ന് മുതല്‍ ഗവര്‍ണറേറ്റുകള്‍ക്കിടയിലെ സഞ്ചാരം നിരോധിച്ചു. സുല്‍ത്താന്‍ സായുധ സേനയും (എസ് എ എഫ്) റോയല്‍ ഒമാന്‍ പോലീസും (ആര്‍ ഒ പി) നിയന്ത്രണങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കും. പൗരന്മാരുടെയും പ്രവാസികളുടെയും സഞ്ചാരം നിയന്ത്രിക്കുന്നതിന് എല്ലാ ഗവര്‍ണറേറ്റുകളുടെയും എന്‍ട്രി എക്‌സിറ്റ് കേന്ദ്രങ്ങളില്‍ എസ് എ എഫും ആര്‍ ഒ പിയും ചെക്ക്‌പോയിന്റുകള്‍ സംവിധാനിക്കും.

ചില വിഭാഗങ്ങള്‍ക്ക് സഞ്ചാരത്തിന് ഇളവ് നല്‍കിയിട്ടുണ്ട്: വകുപ്പ് മേധാവികള്‍ നിശ്ചയിച്ചത് പ്രകാരം ഓഫീസ് പ്രവര്‍ത്തനത്തിന് അനിവാര്യമായ പൊതു സ്വകാര്യ മേഖലകളിലെ ജീവനക്കാര്‍, ആംബുലന്‍സ് എമര്‍ജന്‍സി വാഹനങ്ങള്‍, സൈനിക സുരക്ഷാ വാഹനങ്ങള്‍, ഭക്ഷ്യവസ്തുക്കളും മറ്റ് അവശ്യവസ്തുക്കളും കൊണ്ടുപോകുന്ന വാഹനങ്ങള്‍, വാണിജ്യ നിര്‍മാണ സാമഗ്രികള്‍, പെട്രോളിയം ഉത്പന്നങ്ങള്‍, പൊതു സ്വകാര്യ മേഖലകളില്‍ ഉപയോഗിക്കുന്ന മറ്റ് സാമഗ്രികള്‍ തുടങ്ങിയവ കൊണ്ടുപോകുന്ന വാഹനങ്ങള്‍ തുടങ്ങിയവക്ക് ഇളവുണ്ട്. അതേസമയം, ചെക്ക്‌പോയിന്റിലെ ഉദ്യോഗസ്ഥരുടെ വിശകലനത്തിന് വിധേയമായിട്ടായിരിക്കും അടിയന്തരാവശ്യ സഞ്ചാരം പരിഗണിക്കുക.

Share this story